ഒറ്റ പ്രസവത്തില്‍ രണ്ട് ആനക്കുട്ടികള്‍; ആഘോഷത്തില്‍ ശ്രീലങ്കയിലെ പിനാവാളാ എലഫന്റ് ഓർഫനേജ്
|സുരംഗി എന്ന 25 വയസുള്ള ആനയാണ് ഒരു പ്രസവത്തിൽ രണ്ട് കുട്ടികൾക്ക് ജൻമം നൽകിയത്
ഇരട്ട ആനക്കുട്ടികളുടെ പിറവിയോടെ ലോകശ്രദ്ധ നേടുകയാണ് ശ്രീലങ്കയിലെ പിനാവാളാ എലഫന്റ് ഓർഫനേജ്. സുരംഗി എന്ന 25 വയസുള്ള ആനയാണ് ഒരു പ്രസവത്തിൽ രണ്ട് കുട്ടികൾക്ക് ജൻമം നൽകിയത്.
ആനയമ്മയും കുട്ടിക്കുറുമ്പൻമാരായ രണ്ടു മക്കളും സുഖമായി ഇരിക്കുന്നു. കുഞ്ഞുങ്ങൾ വലുപ്പത്തിൽ ചെറുതാണെങ്കിലും ആരോഗ്യവാൻമാരാണ്. ആനകൾക്കിടയിൽ ഇരട്ടക്കുട്ടികൾ ജനിക്കുന്നത് അപൂർവ സംഭവമാണ്. ശ്രീലങ്കയിൽ തന്നെ 1941നു ശേഷം ആദ്യമായാണ് ഇരട്ട ആനക്കുട്ടികൾ ഉണ്ടാകുന്നത്. കുട്ടിയാനകളുടെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
കാട്ടിൽ നിന്നും നാട്ടിലിറങ്ങുന്ന ആനകളെ സംരക്ഷിക്കാൻ 1975 ൽ സ്ഥാനിച്ചതാണ് പിനാവാളാ എലിഫന്റ് ഓർഫനേജ്. 81 ആനകളാണ് ഇപ്പോൾ ഇവിടെ ഉള്ളത്. എന്നാൽ ആനക്കുട്ടികളെ നേരിട്ട് കാണാൻ സന്ദർശകർ ഇനിയും കാത്തിരിക്കേണ്ടി വരും. തിരക്കേറിയ വിനോദ സഞ്ചാര കേന്ദ്രം കൂടിയായ ഇവിടം കോവിഡിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ടിരിക്കുന്നത്.