ഇനി ആര്? ശ്രീലങ്കയിലെ ഇടക്കാല പ്രസിഡണ്ട് തെരഞ്ഞെടുപ്പ് ഇന്ന്
|ശ്രീലങ്കയിലെ വിവിധ ഇടങ്ങളിൽ ഇന്ധന ക്ഷാമവും സംഘർഷങ്ങളും തുടരുകയാണ്.
കൊളംബോ: ശ്രീലങ്കയിലെ ഇടക്കാല പ്രസിഡണ്ട് തെരഞ്ഞെടുപ്പ് ഇന്ന്. 225 അംഗ പാർലമെന്റാണ് തെരഞ്ഞെടുപ്പിലൂടെ ഇടക്കാല പ്രസിഡന്റിനെ തെരഞ്ഞെടുക്കുക. എസ്.എല്‍.പി.പി വിമത നേതാവ് ഡള്ളസ് അലഹപെരുമയും ആക്ടിംഗ് പ്രസിഡണ്ട് റനിൽ വിക്രമസിംഗെയും , അനുര കുമാര ദിസനായകെയുമാണ് മത്സരരംഗത്തുള്ളത്.
ഇടക്കാല പ്രസിഡന്റ് തെരഞ്ഞെടുപ്പിലേക്ക് എത്തുമ്പോൾ ശ്രീലങ്കയിൽ ശക്തമായ മത്സരചിത്രമാണ് തെളിയുന്നത്. പ്രതിപക്ഷ നേതാവ് സജിത്ത് പ്രേമദാസയുടെ പിന്മാറ്റവും അലഹ പെരുമക്കുള്ള പിന്തുണയും മത്സരം ശക്തമാക്കുന്നു. കൂടാതെ പ്രതിപക്ഷ കൂട്ടയ്മയുടെ പിന്തുണയും അലഹ പെരുമക്കുണ്ട്.
ഭരണപക്ഷത്തെ സ്വതന്ത്ര എം.പിമാരായ വിമൽ വീരവൻസയും, ഉദയ ഗമ്മൻപില അലഹപെരുമക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട് . ആക്ടിങ് പ്രസിഡണ്ട് റനിൽ വിക്രമസിംഗെയ്ക്ക് പാർലമെന്റിൽ കാര്യങ്ങൾ കടപ്പുമാകും. എസ്.എല്‍.പി.പിയുടെ ഔദ്യോഗിക പിന്തുണ റനിൽ വിക്രമസിംഗെയ്ക്കാണ്. എന്നാൽ വലിയ സാധ്യതകൾ കൽപ്പിക്കാൻ പുതിയ സാഹചര്യത്തിലാകില്ല. ജനത വിമുക്തി പെരാമുനയുടെ നേതാവ് അനുര കുമാര ദിസനായകെയും സജീവമായി മത്സരരംഗത്തുണ്ട് . അതേസമയം ശ്രീലങ്കയിലെ വിവിധ ഇടങ്ങളിൽ ഇന്ധന ക്ഷാമവും സംഘർഷങ്ങളും തുടരുകയാണ്.