ശക്തമായ ശീതക്കാറ്റ്; ചിക്കാഗോയില്‍ കനത്ത മഞ്ഞു വീഴ്ച തുടരുന്നു
|സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ കനത്ത മഞ്ഞു വീഴ്ചയാണ് ചിക്കാഗോയില്‍ ഉണ്ടാവുന്നതെന്ന് എമർജൻസി മാനേജ്‌മെന്റ് ഡയറക്ടർ മൈക്കൽ ഡോസെറ്റ് പറഞ്ഞു
ശക്തമായ ശീതകാല കൊടുങ്കാറ്റിനെ തുടർന്ന് ചിക്കാഗോയില്‍ കനത്ത മഞ്ഞ് വീഴ്ച. മഞ്ഞ് കട്ടകള്‍ ഒരടിയോളം കനത്തില്‍ അടിഞ്ഞുകൂടുന്നതായി റിപ്പോര്‍ട്ട്.
ബുധനാഴ്ച ഉച്ചയോടെ, വടക്കുപടിഞ്ഞാറന്‍ ഇന്ത്യാനയുടെ ചില ഭാഗങ്ങളിലും തെക്കന്‍ പ്രാന്തപ്രദേശങ്ങളിലും 10 ഇഞ്ച് വരെ മഞ്ഞുവീഴ്ച ഉണ്ടായി. മിഡ്വേ എയര്‍പോര്‍ട്ട് ഉള്‍പ്പെടെയുള്ള നഗരത്തിന്റെ ചില ഭാഗങ്ങളിലും തടാകത്തിന്റെ മുന്‍വശത്തെ പ്രദേശങ്ങളിലും ഇതുവരെ 6 ഇഞ്ചിലധികം മഞ്ഞ് വീണിട്ടുണ്ട്. വിമാനത്താളങ്ങള്‍ അടച്ചുപൂട്ടി. സ്കൂളുകള്‍ പ്രവർത്തിക്കുന്നില്ല.
Chicagoans, as you wake up today I invite you to imagine that you require a mobility aid (if you don't). What would your plan be today? How would you deal with an emergency? How long do you expect to wait? @chi_streets @BlockClubCHI @ChicagoDOT @StreetsandSan #plowthesidewalks pic.twitter.com/1yMzy7nzXe
— lorenjohnson_sneckdown stan (@johnsonloreno) February 2, 2022
Shout out to @chi_streets and the folks petitioning to get a city sidewalk clearance program! pic.twitter.com/QWVIrNohQU
— Andre Vasquez, Political Account 🌹 (@Andrefor40th) February 2, 2022
വൈകുന്നേരം 7:30 ഓടെയാണ് വടക്കുപടിഞ്ഞാറന്‍ ഇന്ത്യാനയില്‍ കനത്ത മഞ്ഞുവീഴ്ചയുണ്ടായത്. ശീതകാല കൊടുങ്കാറ്റ് മുന്നറിയിപ്പ് വൈകുന്നേരം 6 മണിയോടെ പ്രാബല്യത്തില്‍ വരും. ഇല്ലിനോയിസിലെ ഫോര്‍ഡ്, ഇറോക്വോയിസ്, കങ്കാക്കി, ലിവിംഗ്സ്റ്റണ്‍ കൗണ്ടികള്‍ക്കും ഇന്ത്യാനയിലെ ലാ പോര്‍ട്ട്, ബെന്റണ്‍, ജാസ്പര്‍, ലേക്ക്, ന്യൂട്ടണ്‍, പോര്‍ട്ടര്‍ കൗണ്ടികള്‍ക്കും വ്യാഴാഴ്ച മുന്നറിയിപ്പ് ലഭിക്കും.
ശീതകാല കാലാവസ്ഥാ നിര്‍ദേശം രാത്രി 9മുതല്‍ പ്രാബല്യത്തില്‍ വരും. കുക്ക് കൗണ്ടിയില്‍ വൈകുന്നേരം 6 മണി വരെ നിര്‍ദേശങ്ങള്‍ ലഭിക്കും. അതേസമയം പ്രദേശത്തെ എക്സ്പ്രസ് വേകള്‍ വൃത്തിയാക്കാന്‍ ട്രക്കുകള്‍ ഉപയോഗിച്ചെങ്കിലും മഞ്ഞുവീഴ്ചയുടെ തോത് കാരണം ചൊവ്വാഴ്ചത്തെ നീക്കം ചെയ്യല്‍ പ്രവർത്തികള്‍ തടസപ്പെട്ടു. ശക്തമായ കൊടുങ്കാറ്റ് ബുധനാഴ്ച മധ്യ യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ ഭൂരിഭാഗവും റോഡുകളേയും തടഞ്ഞു. മഞ്ഞു വീഴിച ഇനിയും തുടരുമെന്നാണ് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ കനത്ത മഞ്ഞു വീഴ്ചയാണ് ചിക്കാഗോയില്‍ ഉണ്ടാവുന്നതെന്ന് എമർജൻസി മാനേജ്‌മെന്റ് ഡയറക്ടർ മൈക്കൽ ഡോസെറ്റ് പറഞ്ഞു.