World
Iran, Earth quake

Iran Earth quake

World

ഇറാനിൽ ഭൂചലനം; മൂന്നുപേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്

Web Desk
|
29 Jan 2023 2:27 AM GMT

റിക്ടർ സ്‌കെയിലിൽ 5.9 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. പ്രദേശത്ത് വൻ നാശനഷ്ടങ്ങളുണ്ടായതാണ് വിവരം.

ടെഹ്‌റാൻ: വടക്ക് പടിഞ്ഞാറൻ ഇറാനിലെ കോയിയിൽ ഭൂചലനം. തുർക്കി അതിർത്തിയോട് ചേർന്നുള്ള മേഖലയിലുണ്ടായ ഭൂചലനത്തിൽ മൂന്നുപേർ മരിച്ചതായാണ് പ്രാഥമിക വിവരം. നാനൂറിലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്.

റിക്ടർ സ്‌കെയിലിൽ 5.9 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. പ്രദേശത്ത് വൻ നാശനഷ്ടങ്ങളുണ്ടായതാണ് വിവരം.

Related Tags :
Similar Posts