ഇന്ത്യന്‍ വിദ്യാര്‍ഥി യു.എസിലെ ഗ്യാസ് സ്റ്റേഷനില്‍ വെടിയേറ്റു മരിച്ചു; പ്രതിയുടെ ഫോട്ടോ പുറത്ത്
|മാസ്റ്റേഴ്സ് ഡിഗ്രി ചെയ്യുന്ന സയേഷ് ഗ്യാസ് സ്റ്റേഷനില്‍ പാര്‍ട് ടൈമായി ജോലി ചെയ്തുവരികയായിരുന്നു
ഒഹിയോ: ആന്ധ്രാപ്രദേശ് സ്വദേശിയായ വിദ്യാര്‍ഥി അമേരിക്കയിലെ ഗ്യാസ് സ്റ്റേഷനില്‍ വെടിയേറ്റു മരിച്ചു. സായിഷ് വീര (24)യാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച കൊളംബസ് ഡിവിഷനിലാണ് സംഭവം.
മാസ്റ്റേഴ്സ് ഡിഗ്രി ചെയ്യുന്ന സയേഷ് ഗ്യാസ് സ്റ്റേഷനില്‍ പാര്‍ട് ടൈമായി ജോലി ചെയ്തുവരികയായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ 12.50നാണ് വെടിവെപ്പുണ്ടായത്. കൊളംബസ് ഫയർ സർവീസ് ഉദ്യോഗസ്ഥർ എത്തി സയേഷിനെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും 1.27ഓടെ സയേഷ് മരിച്ചു. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും വീട്ടുകാരെ വിവരം അറിയിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. സിസിടിവി ക്യാമറകളിൽ പതിഞ്ഞ പ്രതിയുടെ ഫോട്ടോയും കൊളംബസ് ഡിവിഷൻ പൊലീസ് പങ്കുവച്ചിട്ടുണ്ട്.കോഴ്സ് തീരാന്‍ 10 ദിവസം ബാക്കിയുള്ളപ്പോഴാണ് വെടിവെപ്പില്‍ സയേഷിന് ജീവന്‍ നഷ്ടപ്പെട്ടത്. രണ്ടാഴ്‌ചയ്‌ക്കുള്ളിൽ ഗ്യാസ് സ്‌റ്റേഷനിലെ ക്ലാർക്ക് ജോലി ഉപേക്ഷിക്കാൻ പോവുകയായിരുന്നുവെന്ന് വീരയുടെ മൃതദേഹം ഇന്ത്യയിലേക്ക് അയക്കുന്നതിനുള്ള ഓൺലൈൻ ഫണ്ട് റൈസർ പ്രോഗ്രാമിന് മേൽനോട്ടം വഹിക്കുന്ന രോഹിത് യലമഞ്ചിലി പറഞ്ഞു.
രണ്ടു വര്‍ഷം മുന്‍പ് പിതാവ് നഷ്ടപ്പെട്ട സയേഷ് കുടുംബത്തെ സഹായിക്കാനാണ് ഒരുപാട് ആഗ്രഹങ്ങളുമായി അമേരിക്കയിലേക്ക് പറന്നത്. ഏത് ജോലിയും ചെയ്യാന്‍ മടിയില്ലാത്ത സയേഷ് മികച്ചൊരു ക്രിക്കറ്റ് താരം കൂടിയായിരുന്നു. സയേഷിന്‍റെ കുടുംബത്തിന് അദ്ദേഹത്തിന്‍റെ വിയോഗം താങ്ങാന്‍ സാധിക്കട്ടയെന്നും ദൈവം സമാധാനം നല്‍കട്ടയെന്നും യലമഞ്ചിലി കൂട്ടിച്ചേര്‍ത്തു.
HELP US FIND THIS SUSPECT
— Columbus Division of Police (@ColumbusPolice) April 20, 2023
Homicide detectives are asking for help to identify this person related to a deadly shooting that occurred on April 20, 2023. Saiesh Veera, 24, was shot and killed at a gas station located in the 1000 block of W. Broad St.
Tip? ☎ Call 614-645-4730 pic.twitter.com/25mjNtNzY0