ഇടംകണ്ണിട്ട് ചൈന; യുക്രൈന് മാസശമ്പളം നൽകി പിന്തുണച്ച് തായ്‌വാൻ പ്രസിഡൻറ്
|തായ്‌വാൻ തങ്ങളുടെ പ്രദേശമാണെന്നാണ് ചൈനയുടെ അവകാശവാദം. എന്നാൽ ഈ വാദം തായ്‌വാൻ പൂർണമായും നിഷേധിക്കുകയാണ്
റഷ്യ അധിനിവേശം നടത്തുന്ന യുക്രൈനിലെ സഹായപ്രവർത്തനങ്ങൾക്കായി തന്റെ ഒരു മാസത്തെ ശമ്പളം നൽകി പിന്തുണച്ച് തായ്‌വാൻ പ്രസിഡൻറ് സായ്-ഇംഗ് വെൻ. റഷ്യ അയൽ രാജ്യത്ത് അധിനിവേശം നടത്തിയത് പോലെ തായ്‌വാനിൽ കടന്നുകയറാൻ ചൈന ശ്രമിക്കുന്ന സാഹചര്യത്തിലാണ് പ്രസിഡൻറിന്റെ നീക്കം. വൈസ് പ്രസിഡൻറായ വില്യം ലായ്, പ്രീമിയറായ സു ത്‌സേങ് ചെങ് എന്നിവരും ഒരു മാസത്തെ ശമ്പളം യുക്രൈനിലെ സഹായ പ്രവർത്തനങ്ങൾക്കായി നൽകും.
ചൈനയിൽ നിന്നുള്ള ഭീഷണി വർധിച്ചുവരുന്നതിനാൽ, സമാന സാഹചര്യത്തിൽനിന്ന് യുദ്ധം നേരിടുന്ന യുക്രൈന് അനുകൂലമായി തായ്‌വാനിൽ കനത്ത വികാരമുണ്ട്. തായ്‌വാൻ തങ്ങളുടെ പ്രവിശ്യയാണെന്നാണ് ചൈനയുടെ വാദം. എന്നാൽ തായ്‌വാൻ നിവാസികൾ ഇത് അംഗീകരിക്കുന്നില്ല.
At my meeting with the #US delegation led by Adm. Mullen, I reiterated #Taiwan's commitment to democracy & support for #Ukraine. Russia's invasion reminds us that Taiwan must work with the US & other partners to defend our shared values & uphold peace. pic.twitter.com/tAeF8zd8mK
— 蔡英文 Tsai Ing-wen (@iingwen) March 2, 2022
ഈ ആഴ്ച 27 ടൺ മരുന്നുകൾ യുക്രൈനിലേക്ക് അയക്കുന്ന ഗവൺമെൻറ് മേധാവി സായ്-ഇംഗ് വെൻ യുക്രൈന്റെ നിശ്ചയദാർഢ്യം തായ്‌വാനും ലോകത്തിനും പ്രചോദനമാണെന്ന് ബുധനാഴ്ച നടന്ന ഡെമോക്രാറ്റിക് പ്രോഗ്രസ്സീവ് പാർട്ടി യോഗത്തിൽ പറഞ്ഞു. ലോകജനാധിപത്യത്തിലെ പങ്കാളിയെന്ന നിലയിൽ യുക്രൈന് എല്ലാ പിന്തുണയും നൽകുന്നതായും അവർ പ്രഖ്യാപിച്ചു. യുക്രൈൻ ദുരിതാശ്വാസത്തിനായി തായ്‌വാൻ റിലീഫ് ഡിസാസ്റ്റർ അസോസിയേഷൻ തുടങ്ങിയ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പുറത്തുവിടുമെന്നും അതുവഴി ധനസമാഹരണം നടത്തുമെന്നും തായ്‌വാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ചൈനയും തായ്‌വാനും തമ്മിലെന്ത്?
1940 ലെ ആഭ്യന്തര യുദ്ധകാലത്താണ് ചൈനയും തായ്‌വാനും വിഭജിക്കപ്പെട്ടത്. എന്നാൽ ആവശ്യമെങ്കിൽ തായ്‌വാൻ തങ്ങളുടെ അധികാരപരിധിയിലാക്കുമെന്നാണ് ചൈന പറയുന്നത്.
തായ്‌വാന്റെ ഘടന
തായ്‌വാൻ സ്വന്തം ഭരണഘടന, തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടം, സൈന്യത്തിൽ മൂന്നു ലക്ഷം പേരുടെ സൈന്യം എന്നിവയുണ്ട്.
തായ്‌വാനെ അംഗീകരിക്കുന്നവർ?
വളരെ കുറച്ചു രാജ്യങ്ങൾ മാത്രമാണ് തായ്‌വാനെ അംഗീകരിക്കുന്നത്. മിക്കവരും ചൈനക്കൊപ്പമാണ്. യു.എസും ഔദ്യോഗികമായി രാജ്യത്തെ അംഗീകരിച്ചിട്ടില്ല. പക്ഷേ, തായ്‌വാന് പ്രതിരോധിക്കാമെന്ന നിലപാടിലാണ് അവർ.
Russian's invasion of Ukraine is atrocious & brutal. Taiwan's Legislative Yuan #StandWithUkraine🇺🇦 by issuing a joint statement yesterday. We call on Russian Gov to stop the infringement on Ukrainian sovereignty. LY rallies to all sanctions imposed by international society. pic.twitter.com/DtxnyqvUL3
— 游錫堃 You Si-Kun (@sikunyou) March 2, 2022
തായ്‌വാൻ തങ്ങളുടേത്; 150 യുദ്ധവിമാനം പറത്തി ചൈനയുടെ പ്രകോപനം
തായ്വാന്റെ വ്യോമപ്രതിരോധ മേഖലയിലൂടെ തുടർച്ചയായി നാലുദിവസം ചൈന 150 യുദ്ധവിമാനങ്ങൾ പറത്തിയിരുന്നു. 34 ജെ. 16 ഫൈറ്റേഴ്‌സ്, ആണവായുധം വഹിക്കാൻ ശേഷിയുള്ള 12 എച്ച് ആറ് ബോംബേഴ്‌സ് എന്നിവയടക്കമുള്ള യുദ്ധവിമാനങ്ങളാണ് ചൈന പറത്തിത്. തായ്വാന്റെ കീഴിലുള്ള പ്രതാസ് ഐലൻറിന് മുകളിലൂടെയാണ് നടപടി. ഒക്ടോബർ 10 തായ്വാന്റെ ദേശീയദിനാചരണം നടക്കുന്നതിന് മുമ്പായി പ്രസിഡൻറ് സായ്-ഇംഗ് വെനിന് നൽകുന്ന മുന്നറിയിപ്പായിട്ടായിരുന്നു ഈ പറത്തൽ.
വർഷത്തിന് മുമ്പും തായ്വാൻ അതിർത്തിയിലൂടെ ചൈന യുദ്ധവിമാനങ്ങൾ പറത്തിയിട്ടുണ്ട്. ദിവസം 56 വിമാനങ്ങളെങ്കിലും ചൈന പറത്തിയിട്ടുണ്ട്. തായ്വാൻ കടലിടുക്കിലെ ഈ സമാധാനവും സ്ഥിരതയും ചൈന ഇല്ലാതാക്കാൻ ശ്രമിക്കുന്നുവെന്നും തായ്‌വാൻ മെയ്ൻലാൻറ് അഫേഴ്സ് കൗൺസിൽ (എം.എ.സി) പറഞ്ഞു.
സൈനീക നീക്കങ്ങൾ ഉപേക്ഷിക്കാൻ അഭ്യർത്ഥന
സാഹസികമായ സൈനീക നീക്കങ്ങൾ ഉപേക്ഷിക്കാൻ ചൈനയോട് ആവശ്യപ്പെട്ട് തായ്‌വാൻ പ്രസിഡന്റ് സായ്-ഇംഗ് വെൻ ആവശ്യപ്പെട്ടിരുന്നു. തായ്‌വാന്റെ വ്യോമ പ്രതിരോധ മേഖലയിലേക്ക് ചൈന നുഴഞ്ഞു കയറ്റം നടത്തിയിരുന്നു. ചൈനയുടെ യുദ്ധ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് തായ് വാന്റെ അഭ്യർത്ഥന. ചൈനീസ് തായ്‌വാൻ പ്രശ്‌നം ഇരുരാജ്യങ്ങൾക്കുമിടയിൽ കടുത്ത വിദ്വേഷത്തിനും പിരിമുറുക്കങ്ങൾക്കും കാരണമായിട്ടുണ്ട്.
Geopolitics
— Michael 'Rocky' Winwolf (@InstinctCrypto) February 25, 2022
China taking over Taiwan it would mean China having a better spot to attack Japan and Guam + getting a better grip on the South China Sea
14/20 pic.twitter.com/fPeswASRcH
തായ്‌വാൻ തങ്ങളുടെ പ്രദേശമാണെന്നാണ് ചൈനയുടെ അവകാശവാദം. എന്നാൽ ഈ വാദം തായ്‌വാൻ പൂർണമായും നിഷേധിക്കുകയാണ്. അന്താരാഷ്ട്ര തലത്തിൽ സ്വയംഭരണാധികാരമുള്ള തായ്‌വാനെ ഒറ്റപ്പെടുത്താനുള്ള ശ്രമം ചൈന ശക്തമാക്കിയിരുന്നു. വേണ്ടി വന്നാൽ ബല പ്രയോഗത്തിലൂടെ തായ്‌വാനെ പിടിച്ചെടുക്കുമെന്ന് ചൈന നേരത്തെ അറിയിച്ചതാണ്. അതേസമയം തങ്ങൾക്കെതിരെ സൈനിക മാർഗങ്ങൾ ഉപയോഗിക്കുന്നത് ഇരുപക്ഷവും തമ്മിലുള്ള വ്യത്യാസങ്ങൾ പരിഹരിക്കുന്നതിനുള്ള മാർഗമല്ലെന്നാണ് തായ്‌വാന്റെ വിശദീകരണം.
'നമ്മുടെ മാതൃരാജ്യത്തിന്റെ സമ്പൂർണമായ പുന:ക്രമീകരണം ചൈനയിലേയും തായ്‌വാനിലേയും ജനങ്ങളുടെ അഭിലാഷമാണെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് പുതു വർഷ പ്രസംഗത്തിൽ പറഞ്ഞു. തായ്വാനിലെ രാഷ്ട്രീയ പ്രവർത്തകർക്കും കുടുംബാംഗങ്ങൾക്കും മെയിൻ ലാന്റിലേക്കോ ഹോങ്കോങ്ങിലേക്കോ മക്കാവിലേക്കോ പ്രവേശനമില്ലെന്ന് ചൈന മുൻകൂട്ടി വ്യക്തമാക്കിയതാണ്. 2016 ൽ സായ് ഇൻ വെൻ അധികാരത്തിൽ വന്നതിന് ശേഷം തായ്വാൻ-ചൈനീസ് ബന്ധം വഷളായെന്നാണ് ചൈനയുടെ നിഗമനം.
Taiwanese President Tsai-Ing-wen pays one month's salary to support Russian-occupied Ukraine