ദുഷ്ടനായ അയല്‍വാസി; ചൈനയുടെ സൈനിക നടപടികളെ വിമർശിച്ച് തായ്‍വാന്‍
|തായ്‍വാന് ചുറ്റും ബാലസ്റ്റിക് മിസൈലുകൾ വർഷിച്ച് ചൈന പ്രകോപനം തുടരുകയാണ്
തായ്‌പെയ്: തായ്‍വാനെതിരെയുള്ള ചൈനയുടെ സൈനിക നടപടികളെ വിമർശിച്ച് പ്രധാനമന്ത്രി സൂ സെങ് ചാൻ. ദുഷ്ടനായ അയല്‍വാസിയെന്നാണ് സൂ സെങ് ചാന്‍ ചൈനയെ വിശേഷിപ്പിച്ചത്. തായ്‍വാന് ചുറ്റും ബാലിസ്റ്റിക് മിസൈലുകൾ വർഷിച്ച് ചൈന പ്രകോപനം തുടരുകയാണ്.
പശ്ചിമേഷ്യയിൽ രൂപപ്പെട്ട സംഘർഷ സാഹചര്യം ഇപ്പോഴും അയവില്ലാതെ തുടരുകയാണ്. തായ്‍വാന്‍റെ അതിർത്തികൾ കേന്ദ്രികരിച്ച് ചൈന പ്രകോപനം തുടരുന്നു. 49 ചൈനീസ് യുദ്ധവിമാനങ്ങൾ തായ്‍വാന്‍ വ്യോമപാത ലംഘിച്ചതായി പ്രതിരോധ മന്ത്രി വ്യക്തമാക്കി. കൂടാതെ തായ്‍വാന്‍റെ അതിർത്തികളിൽ ബാലിസ്റ്റിക് മിസൈലുകൾ വർശിച്ചതായും റിപ്പോർട്ടുകളുണ്ട് ചൈനയുടെ പ്രകോപനത്തോട് രൂക്ഷമായ ഭാഷയിലാണ് തായ്‍വാൻ പ്രധാനമന്ത്രി സൂ സെങ് ചാൻ പ്രതികരിച്ചത്. ദുഷ്ടനായ അയല്‍വാസി നമ്മുടെ വാതില്‍ക്കല്‍ അവരുടെ ശക്തി കാണിക്കുകയാണ് എന്ന് സൂ സെങ് ചാൻ പറഞ്ഞു.
അതേസമയം ചൈനയുടെ നീക്കങ്ങൾക്കെതിരെ അമേരിക്കയും രംഗത്തെത്തി.ചൈന ഇപ്പോൾ നടത്തുന്ന സൈനികാഭ്യാസം മറ്റൊരു രാജ്യത്തേക്കുള്ള കടന്നുകയറ്റമാണെന്ന് വൈറ്റ് ഹൗസ് പ്രതികരിച്ചു. അടുത്ത രണ്ടാഴ്ചകളില്‍ തായ്‍വാന്‍ കടലിടുക്കില്‍ യുദ്ധക്കപ്പലുകളും തായ്‍വാന്‍ മേഖലയില്‍ യുദ്ധവിമാനങ്ങളും വിന്യസിക്കുമെന്നും സുരക്ഷ കൗണ്‍സില്‍ വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു.