അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ യു.എന്‍ പ്രത്യേക യോഗം നാളെ ദോഹയില്‍
|യുഎന്‍ സെക്രട്ടറി ജനറലും യോഗത്തില്‍ പങ്കെടുക്കും.
അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ യു.എന്നിന്‍റെ പ്രത്യേക യോഗത്തിന് നാളെ ദോഹയില്‍ തുടക്കമാകും.യുഎന്‍ സെക്രട്ടറി ജനറലും യോഗത്തില്‍ പങ്കെടുക്കും. യോഗത്തിലേക്ക് താലിബാന് ക്ഷണമില്ല
നാളെയും മറ്റെന്നാളുമായാണ് അഫ്ഗാന്‍ വിഷയത്തില്‍ യുഎന്‍ വിളിച്ച ലോകരാജ്യങ്ങളുടെ യാഗം നടക്കുന്നത്. പ്രതിസന്ധികളില്‍ നട്ടംതിരിയുന്ന രാജ്യത്തിന് സുസ്ഥിരമായ വഴി കാണിക്കുക എന്നതാണ് യോഗത്തിന്റെ ലക്ഷ്യം. യുഎന്‍ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടെറസ് വിളിച്ച യോഗത്തിലേക്ക് അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടത്തിന് ക്ഷണമില്ല.
രാജ്യത്ത് പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നത് ഉള്‍പ്പെടെയുള്ള വിഷങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും. 2021 ല്‍ അധികാരത്തിലെത്തിയെങ്കിലും ലോകരാജ്യങ്ങളൊന്നും ഇതുവരെ താലിബാന്‍ ഭരണകൂടത്തെ അംഗീകരിച്ചിട്ടില്ല. കാബൂളില്‍ അംബാസഡറെ നിയമിക്കണമെന്ന ആവശ്യം യു.എന്നും ഇതുവരെ അംഗീകരിച്ചിട്ടില്ല. അഫ്ഗാന്‍ വിഷയത്തില്‍ കാലങ്ങളായി മധ്യസ്ഥത വഹിക്കുന്ന രാജ്യമെന്ന നിലയ്ക്കാണ് ഖത്തറില്‍ പ്രത്യേക യോഗം ചേരാന്‍ യു.എന്‍ തീരുമാനിച്ചത്. .യോഗത്തിന് ശേഷം മെയ് രണ്ടിന് യുഎന്‍ സെക്രട്ടറി ജനറല്‍ വാര്‍ത്താ സമ്മേളനം വിളിച്ചിട്ടുണ്ട്