'രണ്ടര മണിക്കൂറില്‍ 500 കി.മീ': നമുക്കും വേണം ഇത്തരം ട്രെയിനുകളെന്ന് സ്റ്റാലിന്
|ജപ്പാനില്‍ ബുള്ളറ്റ് ട്രെയിനില്‍ സഞ്ചരിച്ച് എം.കെ സ്റ്റാലിന്
ടോക്യോ: ജപ്പാനില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് ബുള്ളറ്റ് ട്രെയിനില്‍ യാത്ര ചെയ്തു. 500 കിലോമീറ്റര്‍ സഞ്ചരിക്കാനെടുത്തത് രണ്ടര മണിക്കൂര്‍ മാത്രമാണെന്ന് സ്റ്റാലിന് ട്വീറ്റ് ചെയ്തു. ഇത്തരം സൌകര്യങ്ങള്‍ ഇന്ത്യയിലും വേണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
"ഒസാക്കയില്‍ നിന്ന് ടോക്യോയിലേക്ക് ബുള്ളറ്റ് ട്രെയിനില്‍ യാത്ര ചെയ്യുന്നു. രണ്ടര മണിക്കൂറിനുള്ളില്‍ ഏകദേശം 500 കിലോമീറ്റര്‍ ദൂരം പിന്നിടും. രൂപകല്പനയില് മാത്രമല്ല, വേഗതയിലും ഗുണനിലവാരത്തിലും ബുള്ളറ്റ് ട്രെയിനിന് തുല്യമായ റെയില്‍വേ സംവിധാനം ഇന്ത്യയിലും വരണം. പാവപ്പെട്ടവര്‍ക്കും ഇടത്തരക്കാര്‍ക്കും പ്രയോജനം ലഭിക്കണം. അവരുടെ യാത്ര എളുപ്പമാവണം"- ബുള്ളറ്റ് ട്രെയിനില്‍ നിന്നുള്ള ഫോട്ടോകളും സ്റ്റാലിന് പങ്കുവെച്ചു.
തമിഴ്നാട്ടിലേക്ക് വിദേശ നിക്ഷേപം ആകര്‍ഷിക്കാനാണ് എം.കെ സ്റ്റാലിന് ജപ്പാനിലും സിംഗപ്പൂരിലും ഔദ്യോഗികയാത്ര നടത്തുന്നത്.
Summary- Chief minister M K Stalin, who is on an official tour to seek investments for Tamil Nadu in Japan, took the bullet train from Osaka to Tokyo.