World
ചരിത്രത്തിലാദ്യം! ടൈം സ്‌ക്വയറിൽ ആയിരങ്ങൾ പങ്കെടുത്ത തറാവീഹ് നമസ്‌കാരം
World

ചരിത്രത്തിലാദ്യം! ടൈം സ്‌ക്വയറിൽ ആയിരങ്ങൾ പങ്കെടുത്ത തറാവീഹ് നമസ്‌കാരം

Web Desk
|
4 April 2022 2:31 PM GMT

റമദാനിലെ ആദ്യ നോമ്പനുഷ്ഠിച്ചെത്തിയ ആയിരങ്ങളാണ് സ്‌ക്വയറിലെ പാതയോരങ്ങളിൽ ഒന്നിച്ചിരുന്ന് നോമ്പുതുറയിലും തുടർന്നുള്ള പ്രാർത്ഥനകളിലുമെല്ലാം പങ്കുകൊണ്ടത്

ചരിത്രത്തിലാദ്യമായി ന്യൂയോർക്ക് സിറ്റിയിലെ ടൈംസ് സ്‌ക്വയറിൽ തറാവീഹ് നമസ്‌കരിച്ച്(റമദാനിലെ പ്രത്യേക പ്രാർത്ഥന) ആയിരങ്ങൾ. ന്യൂയോർക്ക് സിറ്റിയിലെ ഏറ്റവും തിരക്കേറിയ നഗരഭാഗമാണ് ടൈംസ് സ്‌ക്വയർ. ഈ വർഷത്തെ റമദാനിലെ ആദ്യ നോമ്പനുഷ്ഠിച്ചെത്തിയ ആയിരങ്ങളാണ് സ്‌ക്വയറിലെ പാതയോരങ്ങളിൽ ഒന്നിച്ചിരുന്ന് ഇഫ്താറിലും(നോമ്പുതുറ) തുടർന്നുള്ള പ്രാർത്ഥനകളിലുമെല്ലാം പങ്കുകൊണ്ടത്.

സംസം പ്രോജക്ട് എന്ന സന്നദ്ധ സംഘത്തിന്റെ നേതൃത്വത്തിലാണ് റമദാന്റെ ആദ്യദിനം ടൈംസ് സ്‌ക്വയറിൽ ഇഫ്താർ അടക്കമുള്ള പരിപാടികൾ ഒരുക്കിയത്. 'ടൈംസ് സ്‌ക്വയറിലെ ആദ്യ തറാവീഹ് നമസ്‌കാരം' എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ നേരത്തെ തന്നെ പരിപാടിയെക്കുറിച്ച് വലിയ പ്രചാരണങ്ങളുണ്ടായിരുന്നത്. ഇത്തരത്തിൽ വിവരമറിഞ്ഞ് ദൂരദിക്കുകളിൽനിന്നടക്കം നിരവധി പേരാണ് ഇവിടെ എത്തിയത്.

നോമ്പുതുറയ്ക്കുശേഷം പ്രത്യേകമായ ഖുർആൻ പാരായണവും ഇസ്‌ലാമിനെക്കുറിച്ചും റമദാന്റെ പ്രാധാന്യത്തെക്കുറിച്ചുമുള്ള സംസാരങ്ങളും വേദിയിലുണ്ടായി. 1,500 പേർക്ക് നോമ്പ് തുറയ്ക്കാനുള്ള സൗകര്യങ്ങളാണ് സ്‌ക്വയറിൽ ഒരുക്കിയിരുന്നത്. ഇസ്‌ലാമിനെക്കുറിച്ച് അറിയാത്തവർക്ക് മതത്തെക്കുറിച്ച് പരിചയപ്പെടുത്തുകയാണ് പരിപാടിയിലൂടെ ലക്ഷ്യമിട്ടതെന്ന് സംഘാടകർ സി.ബി.എസ് ന്യൂസിനോട് പറഞ്ഞു. ഇസ്്‌ലാം സമാധാനത്തിന്റെ മതമാണെന്നും മറ്റുള്ള തെറ്റിദ്ധാരണകൾ അകറ്റാനാണ് ഇത്തരമൊരു ചടങ്ങ് ഒരുക്കിയതെന്നും ഇവർ കൂട്ടിച്ചേർത്തു.

Summary: For the first time in US history, Muslims perform Taraweeh prayers at New York Times Square

Similar Posts