World
കുട്ടികളെയും കൗമാരക്കാരെയും തിരഞ്ഞുപിടിച്ച് വെടിവെച്ച് ഇസ്രായേൽ
World

കുട്ടികളെയും കൗമാരക്കാരെയും തിരഞ്ഞുപിടിച്ച് വെടിവെച്ച് ഇസ്രായേൽ

Web Desk
|
5 Sep 2024 10:25 AM GMT

വെടി​കൊണ്ടുവീണ 16 വയസുകാരനെ രക്ഷിക്കാനെത്തിയ ആംബുലൻസ് തടഞ്ഞിട്ട് ഇസ്രായേൽ സൈന്യം

ഗസ: വെസ്റ്റ് ബാങ്കിലെ ഫർഅ അഭയാർത്ഥി ക്യാമ്പിൽ 16 വയസുകാരനെ ഇസ്രായേൽ സൈന്യം വെടിവച്ചുകൊന്നു. വെടികൊണ്ടുവീണ കൗമാരക്കാരനെ രക്ഷിക്കാനെത്തിയ ആംബുലൻസ് പട്ടാളക്കാർ തടഞ്ഞിട്ടതായി വാർത്താ ഏജൻസിയായ വഫ റിപ്പോർട്ട് ചെയ്യുന്നു. രക്തം വാർന്നൊലിച്ചാണ് വിദ്യാർഥി കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെ ഇ​സ്രായേൽ സൈന്യത്തിനെതിരെ പ്രതിഷേധവുമായി കുട്ടികളും കൗമാരക്കാരും പ്രതിഷേധവുമായി രംഗത്തിറങ്ങി.

മേഖലയിൽ കുട്ടികളെയും കൗമാരക്കാരെയും തിരഞ്ഞുപിടിച്ച് ഇ​സ്രായേൽ സൈന്യം വെടിവെക്കുന്നത് തുടരുകയാണ്. ഗസയിൽ ബുധനാഴ്ച ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ 18 ഫലസ്തീനികൾ കൊല്ലപ്പെട്ടിരുന്നു. വെസ്റ്റ് ബാങ്കിൽ നിന്ന് ആൾക്കാരെ ഭീഷണിപ്പെടുത്തി വീടുകളിൽ നിന്ന് ഒഴിപ്പിക്കുകയാണെന്ന് ഫലസ്തീൻ ഉദ്യോഗസ്ഥർ അന്താരാഷ്ട്ര മാധ്യമങ്ങളോട് വെളിപ്പെടുത്തി​.

വെസ്റ്റ്ബാങ്കിൽ നിന്ന് 16 ഫലസ്തീനികളെ അറസ്റ്റ് ചെയ്തതായി ഫലസ്തീൻ പ്രിസണേഴ്സ് സൊസൈറ്റി വെളിപ്പെടുത്തി. അറസ്റ്റിനെ എതിർത്ത കുടുംബങ്ങളെ ഇസ്രായൽ സൈന്യം ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇസ്രായേൽ 40,861 പേർ കൊല്ലപ്പെട്ടതായും 94,398 പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നാണ് കണക്കുകകൾ.

Related Tags :
Similar Posts