കോവിഡ് വാക്സിനെടുത്താല്‍ ആപ്പിള്‍ എയര്‍പോഡും ഐപാഡും; വാഷിങ്ടണില്‍ വിലപിടിപ്പുള്ള വാഗ്ദാനങ്ങള്‍
|മേരിലാൻഡ്, മിഷിഗൺ, ഒഹിയോ തുടങ്ങിയ അമേരിക്കൻ സ്റ്റേറ്റുകളും നേരത്തെ പാരിതോഷികങ്ങള്‍ പ്രഖ്യാപിച്ചിരുന്നു.
കോവിഡ് വാക്സിന്‍ സ്വീകരിക്കാന്‍ മടിക്കുന്നവര്‍ക്കായി വ്യത്യസ്തമായ പാരിതോഷികങ്ങള്‍ പ്രഖ്യാപിച്ച് വിവിധ ഭരണകൂടങ്ങൾ രംഗത്തെത്തിയിരുന്നു. എന്നാല്‍, വിലപിടിപ്പുള്ള വാഗ്ദാനങ്ങളാണ് വാഷിങ്ടണ്‍ ഡി.സി മേയര്‍ മ്യൂരിയൽ ബൗസർ പ്രഖ്യാപിച്ചിരിക്കുന്നത്.
ആദ്യ ഡോസ് വാക്സിൻ സ്വീകരിക്കുന്ന കൗമാരക്കാർക്ക് ഒരു ആപ്പിൾ എയർപോഡാണ് സൗജന്യമായി ലഭിക്കുക. കൂടാതെ, ഭാഗ്യവാൻമാരാണെങ്കിൽ 25,000 ഡോളറിന്റെ സ്കോളർഷിപ്പോ ഐപാഡോ ലഭിക്കും. ഇതിനു പുറമെ ഗിഫ്റ്റ് കാര്‍ഡുകളുമുണ്ടാകും. വിദ്യാർഥികൾക്കായിരിക്കും പ്രഥമ പരിഗണന.
ബ്രൂക്ക്ലാൻഡ് എം.എസ്, സോസ എം.എസ്, ജോൺസൺ എം.എസ് എന്നിവിടങ്ങളിൽ നിന്ന് ആദ്യ ഡോസ് വാക്സിൻ സ്വീകരിക്കുന്ന 12നും 17നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് സമ്മാനങ്ങള്‍ ലഭിക്കുമെന്ന കാര്യം തന്‍റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് മുഖേനയാണ് മേയര്‍ അറിയിച്ചത്.
Starting today at 10 am, DC youth (12-17) who get vaccinated at:
— Mayor Muriel Bowser (@MayorBowser) August 7, 2021
📍Brookland MS
📍Sousa MS
📍Johnson MS
Will receive AirPods with their first shot and a chance to win a:
💸$25,000 scholarship
📱iPad and headphones#TakeTheShotDC pic.twitter.com/BIAH7Hgs7m
പല കാരണങ്ങൾ ചൂണ്ടിക്കാട്ടി വാക്സിൻ സ്വീകരിക്കാൻ ആളുകൾ മടികാണിക്കുന്നതാണ് പാരിതോഷികങ്ങൾ പ്രഖ്യാപിക്കാനുള്ള പ്രധാന കാരണം. മേരിലാൻഡ്, മിഷിഗൺ, ഒഹിയോ തുടങ്ങിയ അമേരിക്കൻ സ്റ്റേറ്റുകളും നേരത്തെ പാരിതോഷികങ്ങള്‍ പ്രഖ്യാപിച്ചിരുന്നു.