World
ഭരണകാര്യങ്ങള്‍ക്കായി താലിബാന്‍ സമിതികള്‍ രൂപീകരിച്ചു
World

ഭരണകാര്യങ്ങള്‍ക്കായി താലിബാന്‍ സമിതികള്‍ രൂപീകരിച്ചു

Web Desk
|
21 Aug 2021 9:46 AM GMT

അതിനിടെ വിദേശികളെ തട്ടിക്കൊണ്ടുപോയിട്ടില്ലെന്ന് താലിബാന്‍ വ്യക്തമാക്കി. രാജ്യം വിടുന്നതിന് മുമ്പ് ചിലരെ ചോദ്യം ചെയ്യുന്നുണ്ട്. അത് തുടരുമെന്നും താലിബാന്‍ അറിയിച്ചു.

ഭരണകാര്യങ്ങള്‍ക്കായി താലിബാന്‍ വിവിധ സമിതികള്‍ക്ക് രൂപം നല്‍കി. ആഭ്യന്തര സുരക്ഷ, സാമ്പത്തിക പ്രതിസന്ധി എന്നിവ കൈകാര്യം ചെയ്യുന്നതിനാണ് സമിതികള്‍ രൂപീകരിച്ചത്. നാറ്റോ സഖ്യത്തിന്റെ വിദേശകാര്യമന്ത്രിമാര്‍ കഴിഞ്ഞ ദിവസം താലിബാന് മുന്നറിയിപ്പ് നല്‍കിയിരുന്നു. അക്രമം അവസാനിപ്പിക്കാനും ആഭ്യന്തര സുരക്ഷ ഉറപ്പാക്കാനും നാറ്റോ രാഷ്ട്രങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് സമിതികള്‍ രൂപീകരിക്കാന്‍ തീരുമാനിച്ചത്.

അതിനിടെ വിദേശികളെ തട്ടിക്കൊണ്ടുപോയിട്ടില്ലെന്ന് താലിബാന്‍ വ്യക്തമാക്കി. രാജ്യം വിടുന്നതിന് മുമ്പ് ചിലരെ ചോദ്യം ചെയ്യുന്നുണ്ട്. അത് തുടരുമെന്നും താലിബാന്‍ അറിയിച്ചു. 150 ഇന്ത്യക്കാരെ കാബൂള്‍ വിമാനത്താവളത്തിന് പുറത്ത് തടഞ്ഞുവെച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. രേഖകള്‍ പരിശോധിച്ച ശേഷം ഇവരെ വിട്ടയക്കുകയാരിന്നു.

Similar Posts