യുക്രൈൻ അധിനിവേശം: റഷ്യയെ വിമർശിച്ച് പുടിന്റെ വക്താവിന്റെ മകൾ
|'യുദ്ധം വേണ്ട' എന്നർഥമാകുന്ന റഷ്യൻ വാക്കാണ് ഹാഷ്ടാഗായി പെസ്‌കോവ പോസ്റ്റ് ചെയ്തത്. യുക്രൈനിലെ റഷ്യൻ അധിനിവേശത്തെ എതിർക്കാൻ പ്രതിഷേധക്കാർ ഉപയോഗിക്കുന്ന പ്രധാന മുദ്രാവാക്യമായിരുന്നു ഇത്.
റഷ്യയുടെ യുക്രൈൻ അധിനിവേശത്തിനെതിരെ വിമർശനവുമായി പ്രസിഡന്റ് വ്‌ലാദിമിർ പുടിന്റെ വക്താവിന്റെ മകൾ. ദിമിത്രി പെസ്‌കോവിന്റെ മകളായ എലിസവേറ്റ പെസ്‌കോവയാണ് ഇൻസ്റ്റഗ്രാം സ്‌റ്റോറിയിൽ റഷ്യ-യുക്രൈൻ യുദ്ധത്തിനെതിരെ രംഗത്തെത്തിയത്. 'യുദ്ധം വേണ്ട' എന്നർഥമാകുന്ന റഷ്യൻ വാക്കാണ് ഹാഷ്ടാഗായി പെസ്‌കോവ പോസ്റ്റ് ചെയ്തത്.
യുക്രൈനിലെ റഷ്യൻ അധിനിവേശത്തെ എതിർക്കാൻ പ്രതിഷേധക്കാർ ഉപയോഗിക്കുന്ന പ്രധാന മുദ്രാവാക്യമായിരുന്നു ഇത്. അമ്മ കാറ്റെറിന പെസ്‌കോവയും മകളുടെ യുക്രൈനോടുള്ള ഐക്യദാർഢ്യ സന്ദേശം പങ്കുവെച്ചിട്ടുണ്ട്.
പുടിന്റെ വിശ്വസ്തരായ വക്താക്കളിൽ ഒരാളാണ് ദിമിത്രി പെസ്‌കോവ്. ഏറ്റവും ഉയർന്ന റാങ്കിലുള്ള വ്യക്തികളിൽ ഒരാൾകൂടിയാണ് ഇദ്ദേഹം. യുക്രൈൻ അധിനിവേശത്തെ ഏറ്റവും ശക്തമായി ന്യായീകരിച്ച ആളാണ് പെസ്‌കോവ്. ഈ സാഹചര്യത്തിൽ മകൾ അധിനിവേശത്തെ വിമർശിച്ച് രംഗത്തെത്തിയത് അദ്ദേഹത്തിനും പുടിനും വലിയ തിരിച്ചടിയാണ്.
She has now deleted it 🤷🏼♀️ https://t.co/MfScSp4bIb
— Mary Ilyushina (@maryilyushina) February 25, 2022