World
gaza
World

ഗസ്സയിൽ കുരുതി തുടർന്ന് ഇസ്രായേൽ; മരണം 40,476 ആയി

Web Desk
|
28 Aug 2024 1:28 AM GMT

വെടിനിർത്തൽ ചർച്ച അടുത്ത ആഴ്ച ദോഹയിൽ പുനരാരംഭിക്കുമെന്നാണ്​ അമേരിക്ക നൽകുന്ന സൂചന

ദുബൈ: ഗസ്സയിൽ വിവിധ ആക്രമണ സംഭവങ്ങളിലായി ഇന്നലെ നാൽപതിലേറെ ഫലസ്തീനികൾ കൊല്ലപ്പെട്ടു. വെസ്റ്റ്​ ബാങ്കിൽ നടത്തിയ വ്യോമാക്രമണത്തിൽ അഞ്ച് ഫലസ്തീനികളെയും ഇസ്രായേൽ വധിച്ചു. പ​ത്ത് മാ​സ​ത്തി​ലേ​റെ​യാ​യി തു​ട​രു​​ന്ന ഇ​സ്രാ​യേ​ൽ ക്രൂ​ര​ത​യി​ൽ 40,476 ​ഫ​ല​സ്തീ​നി​ക​ൾ​ക്ക് ഇതിനകം ജീ​വ​ൻ ന​ഷ്ട​മാ​യി. ഇ​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മാ​ണ്.

വെടിനിർത്തൽ ചർച്ച അടുത്ത ആഴ്ച ഖത്തർ തലസ്ഥാനമായ ദോഹയിൽ പുനരാരംഭിക്കുമെന്നാണ്​ അമേരിക്ക നൽകുന്ന സൂചന. ഗസ്സക്കും ഈജിപ്തിനും ഇടയിലെ ഫലാഡൽഫി, നെറ്റ്​സറിം ഇടനാഴികളിൽനിന്ന്​ സൈനിക പിൻമാറ്റം സാധ്യമല്ലെന്ന ഇസ്രായേൽ നിലപാടാണ്​ കൈറോ ചർച്ചക്ക്​ തിരിച്ചടിയായത്​.

ഗസ്സയിൽ നിന്നുള്ള സമ്പൂർണ സൈനിക പിൻമാറ്റത്തിൽ വിട്ടുവീഴ്ചക്കില്ലെന്നാണ്​ ഹമാസ്​ നിലപാട്​. ഇറാനും ഹൂതികളും ഹിസ്​ബുല്ലയും ഇസ്രായേലിനെതിരെ പ്രതികാരം ചെയ്യുമെന്ന്​ പ്രഖ്യാപിച്ചിരിക്കെ, സ്ഥിതിഗതികൾ മേഖലായുദ്ധത്തിലേക്ക്​ നീങ്ങാനുള്ള സാധ്യത നിലനിൽക്കുന്നതായാണ്​ അമേരിക്കൻ വിലയിരുത്തൽ.

ഗസ്സ യുദ്ധത്തിന്​ അറുതിവരുത്താനുള്ള നീക്കമാണ്​ തുടരുന്നതെന്ന്​ പെൻറഗൺ വ്യക്​തമാക്കി. അതേസമയം ചെങ്കടലിൽ കപ്പൽ ഗതാഗതത്തിന്​ യെമനിലെ ഹൂതികൾ ഉയർത്തുന്ന വെല്ലുവിളി വേറിട്ടുതന്നെ കാണുമെന്നും പെന്‍റഗൺ അറിയിച്ചു.

യു.​എ​സ് സൈ​നി​ക മേ​ധാ​വി ജ​ന​റ​ൽ സി​ക്യു ബ്രൗ​ൺ ഇ​സ്രാ​യേ​ൽ പ്ര​തി​രോ​ധ മ​ന്ത്രി യോ​വ് ഗ​ല്ല​ന്റ്, സൈ​നി​ക ത​ല​വ​ൻ ല​ഫ്.​ ജ​ന​റ​ൽ ഹെ​ർ​സി ഹ​ലേ​വി എ​ന്നി​വ​രു​മാ​യി സുരക്ഷാ സ്ഥിതിഗതികൾ ചർച്ച ചെയ്തു​. ലബനാൻ, ഇസ്രായേൽ അതിർത്തികേന്ദ്രങ്ങളിൽ സംഘർഷം മാറ്റമില്ലാതെ തുടരുകയാണ്​.

അൽ അഖ്സ പള്ളിയിൽ ജൂത ആരാധനാലയം സ്ഥാപിക്കുമെന്ന ഇസ്രായേൽ മന്ത്രി ബെൻഗവിറിന്‍റെ പ്രകോപനപരമായ പ്രസ്താവനക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നിട്ടുള്ളത്​. തീകൊണ്ടുള്ള അപകടകരമായ കളിയാണിതെന്ന്​ ഹമാസ്​ മുന്നറിയിപ്പ്​ നൽകി. പള്ളിയുടെ പവിത്രത തകർക്കാനോ അധികാരത്തിൽ കൈകടത്താനോ തുനിഞ്ഞാൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന്​ അറബ്​ ലീഗ്​, ഒ.ഐ.സി കൂട്ടായ്മകൾ മുന്നറിയിപ്പ്​ നൽകി.

Similar Posts