ഹോട്ടല്‍ മുറിയില്‍ ഹെയര്‍ ഡ്രയര്‍ ഓണാക്കിയതിന് ഫയര്‍ ഫോഴ്സ് വന്നു; ബില്ല് കണ്ട് ഞെട്ടി യുവതി
|ആസ്‌ത്രേലിയയിലെ ഒരു ഹോട്ടലിലാണ് സംഭവം
ജീവിതത്തിലെപ്പോഴെങ്കിലും ഹോട്ടൽ മുറികളിൽ താമസിച്ചിട്ടുള്ളവരായിരിക്കും നമ്മളിരിൽ പലരും. എന്നാൽ കുളിച്ച ശേഷം ഒന്ന് മുടി ഉണക്കിയതിന് അധികമായി പണം കൊടുക്കേണ്ടി വന്നിട്ടുണ്ടോ. എന്നാൽ ആസ്‌ത്രേലിയയിലെ ഒരു ഹോട്ടലിൽ താമസിക്കവേ ഹെയർ ഡ്രയർ ഉപയോഗിച്ചതിന് 1400 ആസ്‌ത്രേലിയൻ ഡോളർ ( ഏകദേശം 78,130 രൂപ ) പിഴ ഈടാക്കിയ കഥ പറയുകയാണ് ഒരു യുവതി നോവോടെൽ പെർത്ത് ലാംഗ്ലി നഗരത്തിലെത്തിയതായിരുന്നു യുവതി.
തുടർന്ന് കിങ്‌സ് പാർക്കിലെ സൗണ്ട് മന്ത്രാലയത്തിന്റെ കച്ചേരി കാണുന്നതിന് മുമ്പ് ഒരു ഹോട്ടലിൽ മുറിയെടുത്തു. പിന്നീട് ഹോട്ടൽ മുറിയിൽ കുളിക്കുകയും ഡ്രയർ ഉപയോഗിച്ച് മുടി ഉണക്കുകയും ചെയ്തു. എന്നാൽ മുടി ഉണക്കി വസ്ത്രം മാറിയപ്പോഴേക്കും വാതിലിൽ മുട്ട് കേട്ട് തുറന്ന യുവതി ഞെട്ടി. മൂന്ന് യൂണിറ്റ് അഗ്നിശമനസേനാഗങ്ങളും തീയണയക്കാനുള്ള ഉപകരണങ്ങളും. ഹെയർ ഡ്രെയർ ഉപയോഗിക്കവെ ഫയർ അലാം ഓണാവുകയായിരുന്നു. ഇത് കേട്ടാണ് അഗ്നരക്ഷാസേന എത്തിയത്.
സത്യത്തിൽ ഹെയർ ഡ്രെയർ ആയിരുന്നു അലാം ഓണാക്കിയത്. എന്നാൽ കാര്യം മനസ്സിലായതോടെ അവർ പോയി. തൊട്ടടുത്ത ദിവസം തന്നെ യുവതിയും ഹോട്ടൽ വിട്ടു. പിന്നീട് മൂന്ന് ദിവസം കഴിഞ്ഞാണ് കഥിയിൽ ട്വിസ്റ്റ് വന്നത്. യുവതിയുടെ മൊബൈൽ ഫോണിലേക്ക് ഒരു മെസ്സേജ് വന്നു. 78,130 രൂപ ഡിഡക്റ്റ് ചെയ്തുവെന്നതായിരുന്നു മെസ്സേജ്. അഗ്‌നി ശമനസേനാംഗങ്ങളെ വിളിച്ചുവരുത്തിയതിന്റെ ഫീസ് ആണിതെന്നാണ് ഹോട്ടൽ അധികൃതർ പറഞ്ഞു.
ഹോട്ടലിൽ താമസിക്കുമ്പോൾ ഫയർ അലാം അടിച്ചാൽ അതിന്റെ ചാർജ് കസ്റ്റമേഴ്‌സിൽ നിന്ന് ഈടാക്കാറുണ്ടോയെന്ന് യുവതി ഹോട്ടൽ തിരിച്ച് ചോദിച്ചു. ഏറെനേരത്തെ വാഗ്വാദങ്ങൾക്കൊടുവിൽ അധികമായി ഈടാക്കിയ തുക ഹോട്ടൽ അധികൃതർ യുവതിക്ക് തിരിച്ചുനൽകി. അടുത്തിടെ ചൈനയിൽ രണ്ടുതവണ കുളിച്ചതിന് ഹോട്ടൽ അധികൃതർ ഉപയോക്താക്കളിൽനിന്ന് അധിക പണം ഈടാക്കിയതും വലിയ വാർത്തയായിരുന്നു.