World
ഫേസ്ബുക്ക് ആപ്പിന് ‘പണികിട്ടി’ പേജുകളിൽ​ പ്രവേശിക്കാൻ കഴിയുന്നില്ല
World

ഫേസ്ബുക്ക് ആപ്പിന് ‘പണികിട്ടി’ പേജുകളിൽ​ പ്രവേശിക്കാൻ കഴിയുന്നില്ല

Web Desk
|
28 Oct 2024 7:07 AM GMT

നിരവധി ഉപയോക്തക്കളാണ് സാ​ങ്കേതിക തകരാർ ചൂണ്ടിക്കാട്ടുന്നത്

കൊച്ചി: സോഷ്യൽമീഡിയ പ്ലാറ്റ്​ഫോമായ ഫേസ്ബുക്കിന്റെ ആപ്പിന് സാ​ങ്കേതികതകരാർ. പ്രൊഫൈലുകൾ ഉപയോഗിക്കാനാകുന്നുണ്ടെങ്കിലും പേജുകളിൽ പ്രവേശിക്കാനാകുന്നില്ല. സ്വന്തം പേജുകളിലേക്കും മറ്റുള്ള പേജുകളിലേക്കും പ്രവേശിക്കാനാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നിരവധിപേർ രംഗത്തെത്തി.

സാ​ങ്കേതിക തകരാറിനെ കുറിച്ച് എക്സിൽ വ്യാപകമായി ട്വീറ്റുകൾ വന്നെങ്കിലും ​ഫേസ്ബുക്കിന്റെ മാതൃകമ്പനിയായി മെറ്റ ഇതുവരെ പ്രതികരിച്ചിട്ടില്ല. വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ തടസംനേരിടുന്നതായി ട്വീറ്റ് ചെയ്തിട്ടുണ്ട്. എന്നാൽ വെബ് വേർഷനിൽ പേജുകൾ ഉപ​യോഗിക്കാനാകുന്നുണ്ട്.

കഴിഞ്ഞ മാർച്ചിൽ ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പ്രവർത്തനരഹിതമായിരുന്നു. ഒരു മണിക്കൂറിന് ശേഷമാണ് ഇരു സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളുടേയും പ്രവർത്തനം സാധാരണനിലയിലായത്. ഉപഭോക്താക്കൾക്ക് അക്കൗണ്ടുകൾ ലോഗിൻ ചെയ്യാനോ ലോഗ് ഔട്ട് ചെയ്യാനോ സാധിച്ചിരുന്നില്ല.

ഇതിന് പിന്നാലെ ഏപ്രിലിൽ ഉപയോക്താക്കളുടെ പ്രൊഫൈലുകളില്‍ നിന്ന് പഴയ പോസ്റ്റുകളെല്ലാം അപ്രത്യക്ഷമായിരുന്നു. ലോഗിൻ ചെയ്ത് ഫേസ്ബുക്ക് അക്കൗണ്ടിലേക്ക് പ്രവേശിക്കുമ്പോൾ 'നോ പോസ്റ്റ് അവൈലബിൾ' എന്നാണ് ദൃശ്യമായിരുന്നത്.

Related Tags :
Similar Posts