World
ആശ്വാസം; യുക്രൈനിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥികളുമായി സ്‌പെഷൽ ഓഫീസർ ബന്ധപ്പെട്ടു, പോളണ്ടിലെ അംബാസഡറുമായി സംസാരിച്ചു
World

ആശ്വാസം; യുക്രൈനിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥികളുമായി സ്‌പെഷൽ ഓഫീസർ ബന്ധപ്പെട്ടു, പോളണ്ടിലെ അംബാസഡറുമായി സംസാരിച്ചു

Web Desk
|
25 Feb 2022 3:12 PM GMT

യുക്രൈൻ-പോളണ്ട് അതിർത്തിയിലാണ് മലയാളി വിദ്യാർത്ഥികൾ കുടുങ്ങിക്കിടക്കുന്ന വാര്‍ത്ത മീഡിയവണ്‍ പുറത്തുവിട്ടതിനു പിന്നാലെയാണ് ഇടപെടല്‍

യുക്രൈൻ-പോളണ്ട് അതിർത്തിയിൽ കുടുങ്ങിക്കിടന്ന മലയാളി വിദ്യാർത്ഥികളുമായി സ്‌പെഷൽ ഓഫീസർ ബന്ധപ്പെട്ടു. കേരള സർക്കാരിന്റെ ഡൽഹിയിലെ സ്‌പെഷൽ ഓഫീസർ വേണു രാജാമണിയാണ് വിദ്യാർത്ഥികളുമായി സംസാരിച്ചത്. മീഡിയവൺ വാർത്തയ്ക്കു പിന്നാലെയാണ് സ്‌പെഷൽ ഓഫീസറുടെ ഇടപെടൽ.

പോളണ്ട് അതിർത്തിയിലെ ലീവിലാണ് 50ഓളം മലയാളി വിദ്യാർത്ഥികൾ കുടുങ്ങിക്കിടക്കുന്നത്. എങ്ങോട്ടും പോകാനാകാത്ത അവസ്ഥയിലാണ് തങ്ങളുള്ളതെന്ന് മീഡിയവണിനോട് വിദ്യാർത്ഥികൾ പറഞ്ഞിരുന്നു. വാർത്ത് മീഡിയവൺ പുറത്തുവിട്ടതിനു പിന്നാലെയാണ് വേണു രാജാമണി ഇടപെട്ടതും വിദേശകാര്യ മന്ത്രാലയത്തെ വിഷയം ധരിപ്പിച്ചതും. പോളിഷ് ഇന്ത്യൻ അംബാസഡർ നഗ്മ മല്ലിക്കുമായി വേണുരാജാമണി സംസാരിക്കുകയും ചെയ്തിട്ടുണ്ട്. വിദ്യാർത്ഥികൾ കുടുങ്ങിക്കിടക്കുന്ന വാർത്ത നേരത്തെ മീഡിയവൺ പുറത്തുവിട്ടിരുന്നു.

അതേസമയം, മുഴുവൻ വിദ്യാർത്ഥികളെയും സുരക്ഷിതമായി നാട്ടിലെത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചതായി നോർക്ക വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ അറിയിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നോർക്ക റൂട്ട്‌സിന്റെ യോഗം തൊട്ടുമുൻപ് ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. ഉദ്ദേശിക്കുന്ന രീതിയിൽ തന്നെ വിഷയം കൈകാര്യം ചെയ്യാനാകുമെന്നാണ് പ്രതീക്ഷ. നാളത്തെന്നെ ഒരു വിമാനം പുറപ്പെടുന്നുണ്ട്. അതിൽ പകുതിയും മലയാളികളാണെന്നാണ് വിവരം ലഭിച്ചതെന്നും ശ്രീരാമകൃഷ്ണൻ അറിയിച്ചു.

Summary: Kerala government's special officer Venu Rajamony contacted the Malayalee students stranded in Ukraine

Similar Posts