World
ഫ്രാൻസ് കലാപത്തിനിടെ ഓരാൾ കൊല്ലപ്പെട്ട സംഭവത്തിൽ മൂന്ന് പൊലീസുകാരെ അറസ്റ്റ് ചെയ്തു
World

ഫ്രാൻസ് കലാപത്തിനിടെ ഓരാൾ കൊല്ലപ്പെട്ട സംഭവത്തിൽ മൂന്ന് പൊലീസുകാരെ അറസ്റ്റ് ചെയ്തു

Web Desk
|
9 Aug 2023 2:15 PM GMT

27 കാരനായ മുഹമ്മദ് ബെൻഡ്രിസാണ് കൊല്ലപ്പെട്ടത്

പാരിസ്: ഫ്രാൻസിൽ രാജ്യവ്യാപകമായി നടന്ന കലാപത്തിനിടെ തെക്കൻ നഗരമായ മാർസെയിൽ 27 കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ മൂന്ന് ഫ്രഞ്ച് പൊലീസുകാരെ അറസ്റ്റു ചെയ്തു. കലാപക്കാരുടെ വീഡിയോ എടുക്കുന്നതിനിടെ മുഹമ്മദ് ബെൻഡ്രിസ് എന്നയാൾ കൊല്ലപെടുകയായിരുന്നു.

ജൂൺ 27ന് ട്രാഫിക് ചെക്കിനിടെ പൊലീസുകാരൻ നഹൽ എം എന്ന കൗമാരകാരനെ വെടിവെച്ചുകൊന്നതിനെ തുടർന്നാണ് ഫ്രാൻസിൽ കലാപം പൊട്ടിപുറപ്പെട്ടത്. കലാപത്തെ അടിച്ചമർത്താൻ പൊലീസ് ശ്രമിച്ചിരുന്നു. നൂറുകണക്കിനാളുകളെ അറസ്റ്റ് ചെയ്യുകയും നൂറോളം പൊലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

മുഹമ്മദ് ബെൻഡ്രിസിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ അഞ്ച് പൊലീസുകാരെ ചൊവ്വാഴ്ച കസ്റ്റഡിയിലെടുക്കുകയും ഇതിൽ രണ്ടു പേരെ വൈകുന്നേരത്തോടെ പുറത്തുവിടുകയും ചെയ്തുവെന്ന് പബ്ലിക് പ്രോസിക്യൂട്ടർ ഓഫീസ് അറിയിച്ചു.

മാർസെയിലിൽ ജുലൈ ഒന്നിന് രാത്രിയാണ് ബെൻഡ്രിസ് കൊല്ലപ്പെട്ടത്. ബെൻഡ്രിസിന്റെ നെഞ്ചിൽ ഗ്രെനേഡ് സ്‌ഫോടനത്തിൽ പരിക്കേറ്റതു പോലെയുള്ള പാടുകളുണ്ടെന്ന് പോസ്റ്റ്‌മോർട്ട റിപ്പോർട്ടിൽ പറയുന്നു. സാധരണായി ഇത്തരം ഗ്രനേഡുകൾ പൊലീസ് ഉപയോഗിക്കാറുണ്ട്.

Similar Posts