ചൈനീസ് യാത്രാ വിമാനം റൺവേയിൽനിന്ന് തെന്നിമാറി, തീപിടിച്ചു
|113 യാത്രക്കാരും ഒമ്പത് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണെന്ന് എയർലൈൻസ് അധികൃതർ അറിയിച്ചു.
ചോങ്ഖിങ്തിബറ്റൻ എയർലൈൻസിന്റെ ഉടമസ്ഥതയിലുള്ള വിമാനമാണ് അപകടത്തിൽപ്പെട്ടത്.
: തിബറ്റൻ എയർലൈൻസിന്റെ ഉടമസ്ഥതയിലുള്ള യാത്രാവിമാനം റൺവേയിൽനിന്ന് തെന്നിമാറിയതിനെ തുടർന്ന് തീപിടിച്ചു. ചൈനയിലെ വിമാനത്താവളത്തിൽവെച്ചാണ് അപകടമുണ്ടായത്. 113 യാത്രക്കാരും ഒമ്പത് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണെന്ന് എയർലൈൻസ് അധികൃതർ അറിയിച്ചു.
ചൈനയുടെ തെക്കുപടിഞ്ഞാറൻ നഗരമായ ചോങ്ഖിങ്ങിൽനിന്ന് തിബറ്റിലെ നിങ്ചിയിലേക്ക് പോവാനിരുന്ന വിമാനം ചില അസ്വാഭാവികതകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് യാത്ര റദ്ദാക്കുകയായിരുന്നു. തുടർന്നാണ് വിമാനം തെന്നിമാറി അപകടമുണ്ടായത്.
അപകടത്തിൽപ്പെട്ട വിമാനത്തിൽനിന്ന് വലിയ ഉയരത്തിൽ തീ ഉയരുന്നതിന്റെ ചിത്രകൾ ചൈനീസ് മാധ്യമങ്ങൾ പുറത്തുവിട്ടു. ''യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി രക്ഷപ്പെടുത്തി. ഏതാനും ആളുകൾക്ക് നിസ്സാരമായ പരിക്കുണ്ട്. ഇവരെ ചികിത്സക്കായി സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്''-തിബറ്റൻ എയർലൈൻ അധികൃതർ അറിയിച്ചു.