ഫലസ്തീനികളെ പരിഹസിച്ച് ഇസ്രായേലിൽ ടിക്ടോക് വീഡിയോ ട്രെൻഡ്
|'ഇവരാണോ ദൈവം തിരഞ്ഞെടുത്ത ജനത'
ഫലസ്തീനികളെ പരിഹസിച്ച് ഇസ്രായേലിൽ ടിക്ടോക് വീഡിയോ ട്രെൻഡ്. സയണിസ്റ്റുകളടക്കമുള്ളവരുടെ പ്രോപ്പഗണ്ട തുറന്നുകാട്ടുന്ന ജാക്സൺ ഹിങ്ക്ലെയാണ് ഇക്കാര്യം എക്സിൽ(ട്വിറ്റർ) പങ്കുവെച്ചത്. ഫലസ്തീനികളുടെ വസ്ത്രധാരണാ രീതിയടക്കമുള്ളവയെ പരിഹസിച്ചും അവരെ നായ്ക്കളോട് താരതമ്യപ്പെടുത്തിയുമാണ് വീഡിയോകൾ പ്രചരിക്കുന്നതെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. കുടിവെള്ളവും വൈദ്യുതിയുമില്ലാത്ത അവരെ ദുരവസ്ഥയെ പരിഹസിക്കുന്നതുമാണ് വീഡിയോകളെന്നും പറഞ്ഞു. ശരിക്കും ഇവരാണോ ദൈവം തിരഞ്ഞെടുത്ത ജനതയെന്നും അദ്ദേഹം എക്സിൽ ചോദിച്ചു. ഫലസ്തീനികളെ പരിഹസിക്കുന്ന ഒരു വീഡിയോ സഹിതമായിരുന്നു ട്വീറ്റ്.
അതേസമയം, ഗസ്സയിൽ ഇസ്രായേലിന്റെ കൂട്ടക്കുരുതിയിൽ മരണം ഏഴായിരം കടന്നു. ഇതുവരെ കൊല്ലപ്പെട്ടവരിൽ 2913 പേർ കുട്ടികളാണ്. ഇന്ധനവും വൈദ്യുതിയുമില്ലാതെ ഗസ്സയിലെ ആശുപത്രികളുടെ പ്രവർത്തനവും പൂർണ തോതിൽ നിലച്ചിരിക്കുകയാണ്. ഇൻകുബേറ്ററുകളിൽ കഴിയുന്ന നവജാത ശിശുക്കളുടെയടക്കം ജീവൻ അപകടത്തിലാണ്. അതിനിടെ വെള്ളവും ഭക്ഷണവും മെഡിക്കൽ ഉപകരണങ്ങളുമായി 12 ട്രക്കുകൾ കൂടി റഫാ അതിർത്തി വഴി ഇന്ന് ഗസ്സയിലെത്തിയിട്ടുണ്ട്.
TikTok videos in Israel mocking Palestinians