ഹമാസിന് മുട്ട പൊരിക്കാൻ പോലുമുള്ള ശേഷിയില്ലെന്ന് ഇസ്രായേൽ, പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു-ഉസ്മാൻ ഖവാജ: പ്രധാന ട്വിറ്റര്‍ ട്രെന്‍റിംഗ് വാര്‍ത്തകള്‍
|ട്വിറ്റര്‍ ലോകത്തെ പ്രധാന ട്രെന്‍റിംഗ് വാര്‍ത്തകള്‍
മുംബൈയിൽ തലമുറമാറ്റം; രോഹിത് യുഗത്തിന് അന്ത്യം, ഹർദിക് പാണ്ഡ്യ പുതിയ നായകൻ
മുംബൈ: മുംബൈ ഇന്ത്യന്‍സിന്‍റെ നീലക്കുപ്പായത്തില്‍ ഒരു പതിറ്റാണ്ട് നീണ്ട രോഹിത് ശർമ യുഗത്തിന് അന്ത്യം. മുംബൈ ഇന്ത്യൻസിൽ തലമുറമാറ്റത്തിനു വഴിതെളിച്ച് രോഹിത് ശർമ ക്യാപ്റ്റൻസിയിൽനിന്ന് പടിയിറങ്ങുന്നു. ഹർദിക് പാണ്ഡ്യയാണു പുതിയ നായകന്‍.
സമൂഹമാധ്യമങ്ങളിലൂടെയാണ് ടീം വിവരം പുറത്തുവിട്ടത്.2013ൽ റിക്കി പോണ്ടിങ്ങിൽനിന്നാണ് രോഹിത് ശർമ മുംബൈയുടെ ക്യാപ്റ്റൻസി ഏറ്റെടുക്കുന്നത്. ചെന്നൈ സൂപ്പർ കിങ്‌സ് നായകൻ എം.എസ് ധോണിക്കൊപ്പം ഏറ്റവും കൂടുതൽ കിരീടനേട്ടം സ്വന്തമാക്കിയ ക്യാപ്റ്റനാണ് രോഹിത്. 10 സീസണുകളിൽ മുംബൈയെ നയിച്ച രോഹിത് ടീമിന് അഞ്ചു കിരീടവും സമ്മാനിച്ചാണു പടിയിറങ്ങുന്നത്. 12 മത്സരങ്ങളിൽനിന്നാണ് ധോണിയുടെ നേട്ടം.
Ro,
— Mumbai Indians (@mipaltan) December 15, 2023
In 2013 you took over as captain of MI. You asked us to 𝐁𝐞𝐥𝐢𝐞𝐯𝐞. In victories & defeats, you asked us to 𝘚𝘮𝘪𝘭𝘦. 10 years & 6 trophies later, here we are. Our 𝐟𝐨𝐫𝐞𝐯𝐞𝐫 𝐜𝐚𝐩𝐭𝐚𝐢𝐧, your legacy will be etched in Blue & Gold. Thank you, 𝐂𝐚𝐩𝐭𝐚𝐢𝐧 𝐑𝐎💙 pic.twitter.com/KDIPCkIVop
മുൻപും പലരും ചെയ്തിട്ടും ഐ.സി.സി തടഞ്ഞില്ല; പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു-ഉസ്മാൻ ഖവാജ
മുംബൈ: മുംബൈ ഇന്ത്യന്‍സിന്‍റെ നീലക്കുപ്പായത്തില്‍ ഒരു പതിറ്റാണ്ട് നീണ്ട രോഹിത് ശർമ യുഗത്തിന് അന്ത്യം. മുംബൈ ഇന്ത്യൻസിൽ തലമുറമാറ്റത്തിനു വഴിതെളിച്ച് രോഹിത് ശർമ ക്യാപ്റ്റൻസിയിൽനിന്ന് പടിയിറങ്ങുന്നു. ഹർദിക് പാണ്ഡ്യയാണു പുതിയ നായകന്‍. സമൂഹമാധ്യമങ്ങളിലൂടെയാണ് ടീം വിവരം പുറത്തുവിട്ടത്.
🗣️ "There's already been precedent set in the past that ICC have allowed...
— 7Cricket (@7Cricket) December 14, 2023
"So I find it a bit unfair that they've come down on me at this point in time where there's definitely been precedent in the past.
- Usman Khawaja to @alisonmitchell #AUSvPAK pic.twitter.com/T9LLP3ufpr
2013ൽ റിക്കി പോണ്ടിങ്ങിൽനിന്നാണ് രോഹിത് ശർമ മുംബൈയുടെ ക്യാപ്റ്റൻസി ഏറ്റെടുക്കുന്നത്. ചെന്നൈ സൂപ്പർ കിങ്‌സ് നായകൻ എം.എസ് ധോണിക്കൊപ്പം ഏറ്റവും കൂടുതൽ കിരീടനേട്ടം സ്വന്തമാക്കിയ ക്യാപ്റ്റനാണ് രോഹിത്. 10 സീസണുകളിൽ മുംബൈയെ നയിച്ച രോഹിത് ടീമിന് അഞ്ചു കിരീടവും സമ്മാനിച്ചാണു പടിയിറങ്ങുന്നത്. 12 മത്സരങ്ങളിൽനിന്നാണ് ധോണിയുടെ നേട്ടം.
ഹമാസിന് മുട്ട പൊരിക്കാൻ പോലുമുള്ള ശേഷിയില്ലെന്ന് ഇസ്രായേൽ, ടാങ്കുകളെ ഗ്രിൽ ചെയ്യുന്ന തിരക്കിലാണ് തങ്ങളെന്ന് ഹമാസ്
ഗസ്സ സിറ്റി: ഹമാസ് നേതാക്കളെ കുറിച്ച് വിവരം നൽകുന്നവർക്ക് വൻ പ്രതിഫലം വാഗ്ദാനം ചെയ്ത് ഇസ്രായേൽ സേന വിതരണം ചെയ്ത ലഘുലേഖയ്ക്ക് പരിഹാസം. ഹമാസിന് ശക്തി നഷ്ടപ്പെട്ടിരിക്കുന്നു, അവർക്ക് ഒരു മുട്ട പൊരിക്കാൻ പോലുമുള്ള കഴിവില്ല തുടങ്ങിയ വാചകങ്ങളാണ് ട്രോളിന് ഇരയായത്. മുട്ട പൊരിക്കാൻ നേരമില്ലെന്നും തങ്ങൾ ടാങ്കുകൾ ഗ്രിൽ ചെയ്യുന്ന തിരക്കിലാണ് എന്നുമാണ് ഹമാസ് വക്താവ് ഇതോട് പ്രതികരിച്ചത്.'ഗസ്സയിലെ ജനങ്ങളേ, ഹമാസിന് ശക്തി നഷ്ടപ്പെട്ടിരിക്കുന്നു. അവർക്ക് ഒരു മുട്ട പൊരിക്കാൻ പോലുമുള്ള ശക്തിയില്ല. ഹമാസിന്റെ അന്ത്യം അടുത്തു കഴിഞ്ഞു. നിങ്ങളുടെ ഭാവി മുൻനിർത്തി, ഗസ്സ മുനമ്പിൽ നശീകരണവും നാശവും കൊണ്ടുവന്ന വ്യക്തികളെ പിടിക്കാൻ വിവരങ്ങൾ കൈമാറണം.
"Israeli" army leaflet; "Hamas has lost its strength. Hamas is unable to fry an egg."
— AoR News 🇵🇸🇱🇧🇸🇾🇮🇶🇮🇷🇾🇪 (@AoR3138) December 14, 2023
Hamas official, Izzat Rishq: There is no time to fry eggs. Our resistance fighters are busy grilling Merkavas. pic.twitter.com/A5USAGuT1A
അർഹമായ പ്രതിഫലം നൽകപ്പെടും' എന്നാണ് ലഘുലേഖയിൽ പറയുന്നത്. നേതാക്കളെ കുറിച്ച് വിവരം നൽകുന്നവർക്കുള്ള പ്രതിഫലവും വിശദീകരിച്ചിട്ടുണ്ട്. മുതിർന്ന നേതാവ് യഹ്‌യ സിൻവാറിനെ കുറിച്ച് വിവരം നൽകുന്നവർക്ക് നാലു ലക്ഷം ഡോളറാണ് പ്രതിഫലം. സഹോദരൻ മുഹമ്മദ് സിൻവാറിനെ കുറിച്ചുള്ള വിവരത്തിന് മൂന്നു ലക്ഷം യുഎസ് ഡോളർ. ഖാൻ യൂനിസ് ബ്രിഗേഡ് കമാൻഡർ റാഫിഅ് സലാമയ്ക്ക് രണ്ടു ലക്ഷം ഡോളറും ഹമാസിന്റെ സൈനിക വിഭാഗം മേധാവി മുഹമ്മദ് ദെയ്ഫിന് ഒരു ലക്ഷം ഡോളറും വിലയിട്ടിട്ടുണ്ട്. വിവരം നൽകുന്നവരുടെ പേരുകൾ രഹസ്യമായി സൂക്ഷിക്കുമെന്നും ലഘുലേഖ പറയുന്നു. നമ്പറും ചേർത്തിട്ടുണ്ട്.
ഈ ജന്‍മദിനം അവസാനത്തേതായിരിക്കട്ടെ; ഹമാസിന്‍റെ സ്ഥാപകദിനത്തില്‍ ഇസ്രായേല്‍
ജറുസലെം: ഗസ്സയില്‍ ഇസ്രായേല്‍ ആക്രമണം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഹമാസിനെ വേരോടെ പിഴുതെറിയുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ മൂന്ന് മാസമായി ഇസ്രായേല്‍ കര, സമുദ്ര, വ്യോമാക്രമണം തുടരുകയും 18,500 ഓളം പേർ കൊല്ലപ്പെടുകയും ചെയ്തു.കഴിഞ്ഞ ദിവസമായിരുന്നു സായുധ സംഘമായ ഹമാസിന്‍റെ 36-ാം സ്ഥാപക ദിനം. ഇത് ഫലസ്തീന്‍ ഗ്രൂപ്പിന്‍റെ അവസാന ജന്‍മദിനമായിരിക്കുമെന്നാണ് ഇസ്രായേല്‍ ആശംസിച്ചത്. "36 വർഷം മുമ്പ് ഈ ദിവസമാണ് ഹമാസ് സ്ഥാപിതമായത്. ഈ ജന്മദിനം അതിന്‍റെ അവസാനത്തേതായിരിക്കട്ടെ'' ഇസ്രായേല്‍ എക്സില്‍ കുറിച്ചു. ഹമാസിനെ പരിഹസിച്ചുകൊണ്ടുള്ള പോസ്റ്റില്‍ ജന്‍മദിന കേക്കില്‍ മെഴുകുതിരികള്‍ക്ക് പകരം റോക്കറ്റുകളാണ് ചിത്രീകരിച്ചിരിക്കുന്നത്. ഗസ്സയെ ഹമാസിൽ നിന്ന് മോചിപ്പിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തു.
Hamas was founded 36 years ago today.
— Israel ישראל 🇮🇱 (@Israel) December 14, 2023
May this birthday be its last. #FreeGazaFromHamas pic.twitter.com/wsT6QWG1i1
'ലേഡി സൂപ്പർസ്റ്റാർ എന്ന് വിളിക്കല്ലേ പ്ലീസ്...'; കാരണം വെളിപ്പെടുത്തി നയൻതാര
തന്നെ ലേഡി സൂപ്പർസ്റ്റാർ എന്ന് വിളിക്കുന്നത് നിർത്തണമെന്ന് ആരാധകരോട് നയൻതാര. പലർക്കും താൻ അത്തരത്തിൽ വിശേഷിപ്പിക്കപ്പെടുന്നതിൽ അമർഷമുണ്ടെന്നും അങ്ങനെ ആരെങ്കിലും തന്നെ വിളിക്കുമ്പോഴേ പലയിടത്ത് നിന്നായി ശകാരം കേൾക്കാറുണ്ടെന്നും നയൻതാര പറഞ്ഞു. പുതിയ ചിത്രം 'അന്നപൂരണി'യുടെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ ഒരു ഇന്റർവ്യൂവിലാണ് നയൻതാര കാരണം വെളിപ്പെടുത്തിയത്.
Catch the exclusive interview of Nayanthara, Jai and Director @Nilesh_Krishnaa today at 6pm. #Annapoorani - The Goddess of Food running successfully in cinemas near you. pic.twitter.com/GkTSeaViAs
— Zee Studios South (@zeestudiossouth) December 8, 2023
സ്വന്തം ചിത്രങ്ങൾ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണാറുണ്ടോ എന്നായിരുന്നു അവതാരകയുടെ ചോദ്യം. തനിക്കതിന് ധൈര്യമില്ലെന്ന് നയൻതാര ഉത്തരം പറഞ്ഞപ്പോൾ ലേഡി സൂപ്പർസ്റ്റാറിന് പേടിയോ എന്നായി അവതാരക. അപ്പോഴാണ് അങ്ങനെ വിളിക്കുന്നത് താരം വിലക്കിയത്. താൻ അങ്ങനെ വിളിക്കപ്പെടുന്നതിൽ ഒരുപാട് പേർക്ക് അമർഷമുണ്ടെന്ന താരത്തിന്റെ മറുപടി സെറ്റിൽ ചിരിപടർത്തുകയും ചെയ്തു.