ഇന്ത്യയ്ക്ക് വാക്സിന്‍ നല്‍കണമെന്ന് യു.എസ് സെനറ്റർമാർ; നിര്‍മാണ കമ്പനികള്‍ക്ക് കത്തയച്ചു
|അഞ്ച് ഡെമോക്രാറ്റിക് സെറ്റർമാരാണ് ഫൈസർ, മൊഡേണ, ജോൺസൺ& ജോൺസൺ എന്നീ കമ്പനികള്‍ക്ക് കത്തയച്ചത്.
കോവിഡിൽ വലയുന്ന ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് വാക്സിൻ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് വാക്സിന്‍ നിര്‍മാണ കമ്പനികള്‍ക്ക് യു.എസ് സെനറ്റര്‍മാരുടെ കത്ത്. എലിസബത്ത് വാരൻ, എഡ്വേർഡ് ജെ മാർക്കേ, ടാമി ബാഡ്വിൻ, ജെഫി എ മെർക്കി, ക്രിസ്റ്റഫർ മർഫി എന്നിങ്ങനെ അഞ്ച് ഡെമോക്രാറ്റിക് സെറ്റർമാരാണ് ഫൈസർ, മൊഡേണ, ജോൺസൺ& ജോൺസൺ എന്നീ കമ്പനികള്‍ക്ക് കത്തയച്ചത്.
ആഗോളതലത്തിൽ ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങൾക്ക് വാക്സിൻ ലഭ്യമാക്കാൻ എത്രയും പെട്ടെന്ന് നടപടികളുണ്ടാകണമെന്നാണ് കത്തിലെ പ്രധാന ആവശ്യം. വാക്സിൻ ഉൽപാദനം വർധിപ്പിക്കാൻ സഹകമ്പനികൾക്ക് ഇതുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യ കൈമാറണമെന്നും സെനറ്റര്‍മാര്‍ ആവശ്യപ്പെടുന്നു. താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങൾക്കും ഇതുമായി ബന്ധപ്പെട്ട സാങ്കേതിക വിദ്യ ലഭ്യമാവണമെന്നും കത്തിൽ പറയുന്നുണ്ട്.
ഓക്സ്ഫോഡ്- ആസ്ട്രസെനക വാക്സിന്‍റെ നിർമാതാക്കളിൽ പ്രധാനിയായിരുന്നു ഇന്ത്യ. ഏകദേശം 66 മില്യൺ ഡോസ് വാക്സിൻ ഇന്ത്യ കയറ്റി അയച്ചു. ഇപ്പോൾ അവർ കടുത്ത വാക്സിൻ ക്ഷാമം നേരിടുകയാണെന്നും സെനറ്റര്‍മാര്‍ കത്തില്‍ ചൂണ്ടിക്കാട്ടി.