World
World
ഇസ്രായേൽ പ്രസിഡന്റിന് വ്യോമാതിർത്തിയിൽ പ്രവേശിക്കാൻ അനുമതി നിഷേധിച്ച് തുർക്കി
|18 Nov 2024 5:37 AM GMT
കോപ്29 കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുക്കാൻ അസർബൈജാൻ തലസ്ഥാനമായ ബാകുവിലേക്ക് പോകാനാണ് ഹെർസോഗ് തുർക്കിയോട് വ്യോമാതിർത്തി മുറിച്ചുകടക്കാൻ അനുമതി തേടിയത്.
അങ്കാറ: ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗിന് തങ്ങളുടെ വ്യോമാതിർത്തിയിൽ പ്രവേശിക്കാൻ അനുമതി നിഷേധിച്ച് തുർക്കി. കോപ്29 കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുക്കാൻ അസർബൈജാൻ തലസ്ഥാനമായ ബാകുവിലേക്ക് പോകാനാണ് ഹെർസോഗ് തുർക്കിയോട് വ്യോമാതിർത്തി മുറിച്ചുകടക്കാൻ അനുമതി തേടിയത്. അനുമതി നിഷേധിച്ച വാർത്ത തുർക്കി ഔദ്യോഗികമായി സ്ഥിരീകരിച്ചു.
സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഉച്ചകോടിയിൽ പങ്കെടുക്കില്ലെന്ന് ശനിയാഴ്ച ഇസ്രായേൽ പ്രസിഡന്റിന്റെ ഓഫീസ് വ്യക്തമാക്കിയിരുന്നു.
ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തെ തുടർന്ന് തുർക്കി-ഇസ്രായേൽ ബന്ധം വഷളായിരുന്നു. ഇസ്രായേലിനെതിരെ ശക്തമായ നിലപാടെടുക്കുന്ന നേതാവാണ് തുർക്കി പ്രസിഡന്റ് ഉർദുഗാൻ. ഒക്ടോബർ ഏഴ് മുതൽ ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണത്തിൽ 43,800 പേരാണ് കൊല്ലപ്പെട്ടത്.