ബി.ബി.സി സർക്കാർ മാധ്യമമാണെന്ന് ട്വിറ്റർ; മറുപടിയുമായി ബി.ബി.സി
|എല്ലാ മാധ്യമ സ്ഥാപനങ്ങളുടെയും സഹായധന ഉറവിടം വ്യക്തമാക്കുന്ന ലേബൽ നൽകുന്നകാര്യം പരിഗണനയിലാണെന്ന് ഇലോൺ മസ്‌ക്
ലണ്ടൻ: സർക്കാർ ഫണ്ട് ഉപയോഗിച്ച് പ്രവർത്തിക്കുന്ന പട്ടികയിൽ ബി.ബി.സിയെയും ഉൾപ്പെടുത്തി ട്വിറ്റർ. ബി.ബി.സിക്ക് പുറമെ പി.ബി.എസ്,എൻ.പി.ആർ,വോയ്‌സ് ഓഫ് അമേരിക്ക തുടങ്ങിയവയെയും സർക്കാർ ഫണ്ടിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെന്ന ടാഗാണ് ട്വിറ്റർ നൽകിയിരിക്കുന്നത്.
സംഭവം വിവാദമായതോടെ ട്വിറ്ററിന്റെ നടപടിക്കെതിരെ ബി.ബി.സിയും രംഗത്തെത്തി. 'ലോകത്തെമ്പാടും ഏകദേശം 25 ലക്ഷം ഫോളോവേഴ്‌സാണ് ഞങ്ങൾക്കുള്ളത്. എക്കാലവും സ്വതന്ത്ര മാധ്യമായാണ് പ്രവർത്തിക്കുന്നത്. ഇനിയും അങ്ങനെതന്നെയായിരിക്കും.ലൈസൻസ് ഫീ വഴി ബ്രിട്ടണിലെ പൊതുജനങ്ങളാണ് ഞങ്ങൾക്ക് ധനസഹായം നൽകുന്നത്'.. ട്വിറ്റർ വ്യക്തമാക്കി.
Also Read:ട്വിറ്ററിൽ മോദിയെ ഫോളോ ചെയ്ത് മസ്‌ക്
അമേരിക്കയിലെ എൻ.പി.ആറിനെ സർക്കാർ മാധ്യമമെന്ന ടാഗ് നൽകിയത് ഏറെ വിവാദമായിരുന്നു.ഇതിന് പന്നാലെയാണ് ബിബിസിയെയും സർക്കാർമാധ്യമമാക്കിയത്. എന്നാൽ നയയവും ഉള്ളടക്കവും സർക്കാർ തീരുമാനിക്കുന്ന മാധ്യമങ്ങൾക്കാണ് സർക്കാർ മാധ്യമമെന്ന ടാഗ് നൽകുന്നതെന്നാണ് ട്വിറ്ററിന്റെ വിശദീകരണം. എല്ലാ മാധ്യമ സ്ഥാപനങ്ങളുടെയും സഹായധന ഉറവിടം വ്യക്തമാക്കുന്ന ലേബൽ നൽകുന്നകാര്യം പരിഗണനയിലാണെന്നും ട്വിറ്റര്‍ ഉടമ ഇലോൺമസ്‌ക് ബി.ബി.സിയെ അറിയിച്ചിട്ടുണ്ട്.