World
കോവിഡിനിടെ യാത്രക്കാരുടെ ടെംപറേച്ചർ പരിശോധന: രണ്ട് എയർപോർട്ടുകൾക്ക് 2.5 കോടി പിഴ
Click the Play button to hear this message in audio format
World

കോവിഡിനിടെ യാത്രക്കാരുടെ ടെംപറേച്ചർ പരിശോധന: രണ്ട് എയർപോർട്ടുകൾക്ക് 2.5 കോടി പിഴ

Web Desk
|
6 April 2022 9:48 AM GMT

കോടതി ഉത്തരവിന്റെ പിൻബലത്തോടെയോ വ്യക്തികളുടെ സമ്മതത്തോടെ മാത്രമേ ഈ വിവരങ്ങൾ ശേഖരിക്കാൻ പാടുള്ളൂ.

കോവിഡ് തുടക്കത്തിൽ യാത്രക്കാർക്ക് പനിയുണ്ടോ എന്ന് കണ്ടെത്താനുള്ള ടെംപറേച്ചർ പരിശോധന ഏർപ്പെടുത്തിയ രണ്ട് വിമാനത്താവളങ്ങൾക്ക് വൻതുക പിഴ. ബെൽജിയത്തിലെ സവെന്റേം, ചർലെറോയ് എയർപോർട്ടുകൾക്കാണ് യഥാക്രമം രണ്ട് ലക്ഷവും ഒരു ലക്ഷവും വീതം യൂറോ പിഴ ബെൽജിയൻ ഡേറ്റ പ്രൊട്ടക്ഷൻ അതോറിറ്റി ചുമത്തിയത്. ഇന്ത്യൻ രൂപയിൽ രണ്ടര കോടിയോളം വരും ഈ തുക.

യൂറോപ്യൻ യൂണിയൻ നിയമപ്രകാരം വ്യക്തികളുടെ ആരോഗ്യം സംബന്ധിച്ച വിവരങ്ങൾ 'നിർണായകം' എന്ന ഗണത്തിലാണ് പെടുന്നത്. കോടതി ഉത്തരവിന്റെ പിൻബലത്തോടെയോ വ്യക്തികളുടെ സമ്മതത്തോടെയേ മാത്രമേ ഈ വിവരങ്ങൾ ശേഖരിക്കാൻ പാടുള്ളൂ. 2020-21 കാലയളവിൽ ബെൽജിയത്തിലെ രണ്ട് എയർപോർട്ടുകൾ 38 ഡിഗ്രിയിലേറെ ശരീരതാപമുള്ള യാത്രക്കാരെ വേർതിരിക്കാൻ തെർമൽ കാമറകൾ സ്ഥാപിച്ചതിനെതിരെയാണ് അതോറിറ്റി ശിക്ഷ വിധിച്ചിരിക്കുന്നത്.

'ആരോഗ്യം സംബന്ധിച്ച വിവരങ്ങൾ നിർണായകമായതിനാൽ ഇത്തരം സംവിധാനങ്ങൾ ഉപയോഗിക്കുന്നത് വളരെ പരിമിതമായ സാഹചര്യങ്ങളിലൊഴികെ അനുവദനീയമല്ല. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാൻ സാധ്യതയുള്ള ഇത്തരം നീക്കങ്ങൾ നടത്തുന്നതിനു മുമ്പ് അവയുടെ പ്രത്യാഘാതത്തെപ്പറ്റി പഠനം നടത്തണമെന്നതിന് ഈ തീരുമാനം അടിവരയിടുന്നു.' - ബെൽജിയൻ ഡേറ്റ പ്രൊട്ടക്ഷൻ അതോറിറ്റി പ്രസിഡണ്ട് ഡേവിഡ് സ്റ്റീവൻസ് പറയുന്നു.

Related Tags :
Similar Posts