World
ഒമിക്രോൺ വാക്സിന് അം​ഗീകാരം നൽകുന്ന ആദ്യ രാഷ്ട്രമായി ബ്രിട്ടൻ
World

ഒമിക്രോൺ വാക്സിന് അം​ഗീകാരം നൽകുന്ന ആദ്യ രാഷ്ട്രമായി ബ്രിട്ടൻ

Web Desk
|
15 Aug 2022 2:53 PM GMT

പ്രായപൂർത്തിയായവർക്ക് വേണ്ടിയുള്ള വാക്സിനാണിത്.

കോവിഡ്-19 വ​കഭേദമായ ഒമിക്രോണിനുള്ള വാക്സിന് അം​ഗീകാരം നൽകുന്ന ആദ്യ രാഷ്ട്രമായി ബ്രിട്ടൻ. മൊഡേണ പുറത്തിറക്കുന്ന 'ബിവലെന്റ്' എന്ന് പേരിലുള്ള വാക്സിനാണ് യുകെ മെഡിസിൻ റെ​ഗുലേറ്റർ (എംഎച്ച്ആർഎ) അം​ഗീകാരം നൽകിയത്.

പ്രായപൂർത്തിയായവർക്ക് വേണ്ടിയുള്ള വാക്സിനാണിതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ഒമിക്‌റോണിനും (ബിഎ.1) ഒറിജിനൽ- 2020 വൈറസിനുമെതിരെ ഈ വാക്സിൻ ശക്തമായ രോഗപ്രതിരോധ പ്രതികരണം ഉണ്ടാക്കിയതായി കാണിക്കുന്ന ക്ലിനിക്കൽ ട്രയൽ ഡാറ്റയെ അടിസ്ഥാനമാക്കിയാണ് ഏജൻസിയുടെ തീരുമാനം.

നിലവിൽ പ്രബലമായ ഒമിക്രോൺ ഉപ-വകഭേദങ്ങളായ ബിഎ.4, ബിഎ.5 എന്നിവയ്‌ക്കെതിരെ ഈ വാക്സിൻ മികച്ച രോഗപ്രതിരോധ പ്രതികരണം ഉണ്ടാക്കുന്നതായി കണ്ടെത്തിയെന്ന ഒരു വിശകലനവും യുകെ മെഡിസിൻ റെഗുലേറ്റർ ഉദ്ധരിച്ചു.

Similar Posts