ഉരുളക്കിഴങ്ങ് ഇഷ്ടമാണെങ്കിൽ നിങ്ങൾക്ക് നേടാം 50,000 രൂപ ശമ്പളം
|ഗുണഭോക്താക്കള്‍ക്ക് മികച്ച ഭക്ഷണമേ നല്‍കൂവെന്ന നിര്‍ബന്ധമാണ് ബോട്ടണിസ്റ്റിനെ ഇത്തരമൊരു ഓഫര്‍ പ്രഖ്യാപിക്കാന്‍ പ്രേരിപ്പിച്ചത്. തെരഞ്ഞെടുക്കുന്നയാൾക്ക് ഉരുളക്കിഴങ്ങിന് പുറമേ ചിക്കൻ, ബീഫ് ,പോർക്ക് എന്നിവ കൊണ്ടുള്ള വിഭവങ്ങളും രുചിച്ച് നോക്കാൻ കിട്ടും.
നിങ്ങൾക്ക് ഉരുളക്കിഴങ്ങ് ഇഷ്ടമാണോ? എങ്കിൽ 50,000 രൂപ വരെ ശമ്പളം ലഭിക്കുന്ന ജോലി നേടാൻ തയ്യാറായിക്കോളൂ. പ്രോ- ടാട്ടോ- ടേട്ടറായാണ് നിയമനം ലഭിക്കുക. പേര് പോലെ ബുദ്ധിമുട്ടുള്ള പണിയല്ല ചേയ്യേണ്ടത്.ബ്രിട്ടണിലെ ബോട്ടണിസ്റ്റ് എന്ന റെസ്റ്റോറൻ്റിലുണ്ടാക്കുന്ന റോസ്റ്റഡ് ഉരുളക്കിഴങ്ങ് രുചിച്ച് നോക്കുക ! അത്രയേയുള്ളൂ ജോലി! അതിനു ശമ്പളമായി കിട്ടുക 500 യൂറോയും.
ഉരുളക്കിഴങ്ങ് രുചിച്ച് നോക്കുന്നതിനോടൊപ്പം വിഭവത്തെ കുറിച്ച് അഞ്ഞൂറ് വാക്കിൽ കുറായാതെയുള്ള വിവരണം തയ്യാറാക്കണം. കൂടാതെ അറുപത് സെക്കൻ്റ് ദൈർഘ്യമുള്ള വീഡിയോയും തയ്യാറാക്കണം.കാര്യം സിമ്പിൾ !
ഗുണഭോക്താക്കള്‍ക്ക് മികച്ച ഭക്ഷണമേ നല്‍കൂവെന്ന നിര്‍ബന്ധമാണ് ബോട്ടണിസ്റ്റിനെ ഇത്തരമൊരു ഓഫര്‍ പ്രഖ്യാപിക്കാന്‍ പ്രേരിപ്പിച്ചത്. തെരഞ്ഞെടുക്കുന്നയാൾക്ക് ഉരുളക്കിഴങ്ങിന് പുറമേ ചിക്കൻ, ബീഫ് ,പോർക്ക് എന്നിവ കൊണ്ടുള്ള വിഭവങ്ങളും രുചിച്ച് നോക്കാൻ കിട്ടും.
ടെസ്റ്റ് നടത്തിയാകും ആളെ കണ്ടെത്തുക. ഈ മാസം 19നാണ് ടെസ്റ്റ് നടക്കുക. ഈ മോഹിപ്പിക്കുന്ന ജോലി കൊതിക്കുന്നവര്‍ക്ക് nwtc.uk.comല്‍ പോയി അപേക്ഷ സമര്‍പ്പിക്കാം..