World
വീടിന്റെ കതകിന് പിങ്ക് പെയിന്റടിച്ചു: 48കാരിക്ക് 19 ലക്ഷം രൂപ പിഴയിട്ട് നഗരസഭ
World

വീടിന്റെ കതകിന് പിങ്ക് പെയിന്റടിച്ചു: 48കാരിക്ക് 19 ലക്ഷം രൂപ പിഴയിട്ട് നഗരസഭ

Web Desk
|
30 Oct 2022 3:21 PM GMT

കഴിഞ്ഞ വർഷമാണ് റിനോവേഷന്റെ ഭാഗമായി മിറാൻഡ വാതിലിന് പിങ്ക് നിറമടിച്ചത്

വീടിന്റെ കതകിന് പിങ്ക് പെയിന്റടിച്ചു എന്ന കാരണത്താൽ 48കാരിക്ക് വൻ തുക പിഴയിട്ട് നഗരസഭ. സ്‌കോട്ട്‌ലൻഡിലെ എഡ്വിൻബ്രയിലാണ് സംഭവം. 20000 പൗണ്ട് അഥവാ 19 ലക്ഷം രൂപയാണ് മിറാൻഡ ഡിക്‌സൺ എന്ന യുവതിക്ക് നഗരസഭ പിഴയിട്ടത്.

കഴിഞ്ഞ വർഷമാണ് റിനോവേഷന്റെ ഭാഗമായി മിറാൻഡ വാതിലിന് പിങ്ക് നിറമടിച്ചത്. ജോർജിയൻ ഡിസൈനിൽ എഡ്വിൻബ്രയിലെ ന്യൂ ടൗണിൽ ഒരുക്കിയിരിക്കുന്ന വീട് 2019ൽ മിറാൻഡ തന്റെ മാതാപിതാക്കളിൽ നിന്ന് വാങ്ങിയതാണ്. എന്നാൽ പെയിന്റടിച്ചത് മുതൽ മിറാൻഡയെ വിടാതെ പിടികൂടിയിരിക്കുകയാണ് എഡ്വിൻബ്ര സിറ്റി കൗൺസിൽ. വാതിലിന് വെള്ള പെയിന്റടിക്കണമെന്നാണ് കൗൺസിലിന്റെ നിർദേശം. ഈ നിറം അടിക്കാൻ നിയമം അനുവദിക്കുന്നില്ലെന്നാണ് നഗരസഭാധികൃതർ പറയുന്നത്.

കൗൺസിൽ നിയമങ്ങൾ 30 വർഷം പഴക്കമുള്ളവയാണെന്നും സ്വന്തം വീടിന് ഇഷ്ടമുള്ള നിറമടിക്കാനുള്ള അവകാശമുണ്ടെന്നും മിറാൻഡ അഭിപ്രായപ്പെടുന്നു.

Similar Posts