World
World
റഷ്യയിലേക്ക് യുഎസ് നിർമിത ദീർഘദൂര മിസൈലുകൾ പ്രയോഗിക്കാൻ യുക്രൈന് അനുമതി
|18 Nov 2024 4:57 AM GMT
ബൈഡൻ യുക്രൈന് അനുമതി നൽകിയത് റഷ്യയുടെ മുന്നറിയിപ്പ് അവഗണിച്ച്
വാഷിങ്ടൺ ഡിസി: റഷ്യക്കുള്ളിൽ യുഎസിന്റെ ദീർഘദൂര മിസൈലുകൾ ഉപയോഗിക്കാൻ യുക്രൈന് അനുമതി നൽകി അമേരിക്ക. റഷ്യയുടെ മുന്നറിയിപ്പ് അവഗണിച്ചാണ് ജോ ബൈഡൻ യുക്രൈന് അനുമതി നൽകിയത്. വരും ദിവസങ്ങളിൽ റഷ്യയ്ക്കെതിരെ ആദ്യമായി ദീർഘദൂര ആക്രമണങ്ങൾ നടത്താൻ യുക്രെയ്ൻ പദ്ധതിയിടുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് യുഎസിന്റെ പച്ചക്കൊടി. നിലവിൽ റഷ്യക്കുള്ളിൽ യുക്രൈൻ നടത്തുന്ന ആക്രമണങ്ങൾ ഡ്രോണുകൾ ഉപയോഗിച്ചാണ്. കാസ് മേഖല ഉത്തരകൊറിയയുടെ സൈനികരെ ഉപയോഗിച്ച് പിടിച്ചെടുക്കാനാണ് റഷ്യൻ തീരുമാനം. യുദ്ധത്തിന്റെ ഗതി മാറ്റാൻ കെൽപ്പുള്ളതായിരിക്കും അമേരിക്കൻ നയം.
തന്റെ പ്രസിഡൻസി കാലാവധി തീരുന്ന അവസരത്തിൽ ബൈഡന്റെ തീരുമാനത്തെ ആകാംക്ഷയോടെയാണ് ലോകം നോക്കിക്കാണുന്നത്.