World
കിയവിലെത്തിയാൽ മക്കളെ തിരികെ കൊണ്ടു പോകാം; പിടിക്കപ്പെട്ട റഷ്യൻ സൈനികരുടെ അമ്മമാരോട് യുക്രൈൻ
World

'കിയവിലെത്തിയാൽ മക്കളെ തിരികെ കൊണ്ടു പോകാം'; പിടിക്കപ്പെട്ട റഷ്യൻ സൈനികരുടെ അമ്മമാരോട് യുക്രൈൻ

Web Desk
|
3 March 2022 3:18 AM GMT

റഷ്യൻ യൂണീഫോമിലുള്ള പരിഭാന്തരായ യുവാക്കളുടെ വീഡിയോകൾ സൈന്യം പുറത്തുവിട്ടിരുന്നു

പിടിക്കപ്പെട്ട റഷ്യൻ സൈനികരുടെ അമ്മമാരെ രാജ്യത്തേക്ക് ക്ഷണിച്ച് യുക്രൈൻ. കിയവിലെത്തിയാൽ മക്കളെ തിരികെ കൊണ്ടു പോകാമെന്ന് യുക്രൈൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. നിരവധി റഷ്യൻ സൈനികരെ പിടികൂടിയതായി യുക്രൈൻ സൈന്യം അവകാശപ്പെട്ടിരുന്നു. കൂടാതെ റഷ്യൻ യൂണീഫോമിലുള്ള പരിഭാന്തരായ യുവാക്കളുടെ വീഡിയോകൾ സൈന്യം പുറത്തുവിട്ടിരുന്നു.


പിടിക്കപ്പെട്ടവരിലോ മരിച്ചവരിലോ തങ്ങളുടെ മക്കൾ ഉൾപെട്ടിട്ടുണ്ടോ എന്നറിയാൻ റഷ്യൻ മാതാപിതാക്കൾക്കായി ഒരു ടെലിഫോൺ ഹോട്ട്ലൈൻ തുറക്കാൻ യുകറൈൻ തീരുമാനിച്ചിട്ടുണ്ട്. ഇതിലൂടെ അവരുടെ മനോദൈര്യം ചോർത്തുക എന്നതാണ് ലക്ഷ്യം. പിടികൂടിയവരെ കുറിച്ചുള്ള വിവരങ്ങൾ നൽകാൻ പ്രതിരോധ മന്ത്രാലയം പ്രത്യകം ടെലിഫോൺ നമ്പറുകളും ഇമെയിൽ വിലാസവും പ്രസിദ്ധീകരിച്ചിട്ടുണ്. ഇത്തരം ചില വീഡിയോകൾ ഇപ്പോഴും പ്രചരിക്കുന്നുണ്ട്.

ഒരു വീഡിയോയിൽ എവിടേക്കാണ് പോകുന്നതെന്ന് തന്നോട് പറയാൻ കമാൻഡർ വിസമ്മതിച്ചതായി ഒരു സൈനികൻ പറയുന്നു.

'ഞങ്ങൾ ഉക്രെയ്‌നിലേക്ക് പോകുന്നുവെന്ന് എനിക്കറിയില്ലായിരുന്നു, ഞാൻ കബളിപ്പിക്കപ്പെട്ടു,' എന്ന് മറ്റൊരാളും പറയുന്നു.

മറ്റൊരു ക്ലിപ്പിൽ, പിടിക്കപ്പെട്ട ഒരു സൈനികൻ അവന്റെ അമ്മയോട് പറയുന്നത് ഇങ്ങനെയാണ് 'അവർ ഞങ്ങളെ മരണത്തിലേക്കാണ് അയച്ചത്. കൂടെയുള്ള മുഴുവൻ ബറ്റാലിയനും കൊല്ലപ്പെട്ടു... അവർ മൃതദേഹങ്ങൾ പോലും സ്വീകരിക്കാൻ തയ്യാറവുന്നില്ല'

എന്നാൽ നിങ്ങൾ ഉറക്കെ ശബ്ദമണ്ടാക്കിയാൽ അവർ നിങ്ങൾക്ക് പിന്നാലേ വരുമെന്ന് മറ്റൊരു വീഡിയോയിൽ റഷ്യൻ സൈന്യത്തെ അനുകൂലിച്ച് പറയുന്നവരും ഉണ്ട്. കൊല്ലപ്പെടുന്നതിന് നിമിഷങ്ങൾക്ക് മുമ്പ്, ഒരു റഷ്യൻ സൈനികനും അവന്റെ അമ്മയും തമ്മിലുള്ള സംഭാഷണം ഐക്യരാഷ്ട്രസഭയിലെ ഉക്രെയ്നിന്റെ പ്രതിനിധി തിങ്കളാഴ്ച വായിച്ചിരുന്നു. തന്റെ ഭയംത്തെ കുറിച്ചും അധിനിവേശത്തിനെതിരായ ഉക്രേനിയൻ ചെറുത്തുനിൽപ്പിനെക്കുറിച്ചുമുള്ള തന്റെ അമ്പരപ്പ് അതിൽ വ്യകതാമാക്കുന്നുണ്ടായിരുന്നു.

റഷ്യൻ സൈനികരെ പിടികൂടി കൊലപ്പെടുത്തിയെന്ന് ആരോപിക്കപ്പെടുന്ന വീഡിയോകളും ഫോട്ടോകളും 200rf.com എന്ന പേരിലുള്ള വെബ്സൈറ്റിലും ടെലിഗ്രാം ചാനലിലും സജ്ജമാക്കിയചതായി ഉക്രൈൻ ഇതിനകം തന്നെ അറിയിച്ചിട്ടുണ്ട്. അതുവഴി റഷ്യയിലെ കുടുംബങ്ങൾക്ക് സൈനികരെ തിരിച്ചറിയാൻ കഴിയുമെന്നാണ് കരുതുന്നത്. മരിച്ച സൈനികരെ കൊണ്ടുപോകുന്നതിനുള്ള റഷ്യൻ സൈനിക കോഡായ 'കാർഗോ 200' എന്നതിൽ നിന്നാണ് ഈ പേര് നൽകിയത്. എന്നാൽ റഷ്യൻ ഫെഡറേഷനിൽ ഇത് ബ്ലോക്ക് ചെയ്തതായി വിവരമുണ്ട്.

കഴിഞ്ഞ വ്യാഴാഴ്ച ആരംഭിച്ച റഷ്യൻ അധിനിവേശത്തിൽ ഏകദേശം 6,000 റഷ്യൻ സൈനികർ കൊല്ലപ്പെട്ടതായി ഉക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി അവകാശപ്പെടുന്നു. റഷ്യ, നഷ്ടം സമ്മതിച്ചെങ്കിലും, മൊത്തത്തിലുള്ള കണക്കുകൾ പുറത്തുവിട്ടിട്ടില്ല.

Similar Posts