World
യുക്രൈന്‍ ഇപ്പോഴും പോരാടിക്കൊണ്ടിരിക്കുകയാണ്,ഒരിക്കലും കീഴടങ്ങില്ല: യു.എസ് കോണ്‍ഗ്രസില്‍ സെലന്‍സ്കി
World

യുക്രൈന്‍ ഇപ്പോഴും പോരാടിക്കൊണ്ടിരിക്കുകയാണ്,ഒരിക്കലും കീഴടങ്ങില്ല: യു.എസ് കോണ്‍ഗ്രസില്‍ സെലന്‍സ്കി

Web Desk
|
22 Dec 2022 2:27 AM GMT

ബുധനാഴ്ച യു.എസ് കോണ്‍ഗ്രസിന്‍റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം

വാഷിംഗ്ടണ്‍: യുക്രൈന്‍ ഇപ്പോഴും പോരാടിക്കൊണ്ടിരിക്കുകയാണെന്ന് പ്രസിഡന്‍റ് വ്ളാദിമിര്‍ സെലന്‍സ്കി. ബുധനാഴ്ച യു.എസ് കോണ്‍ഗ്രസിന്‍റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യം ഒരിക്കലും റഷ്യക്ക് മുന്നില്‍ കീഴടങ്ങില്ലെന്നും സെലന്‍സ്കി കൂട്ടിച്ചേര്‍ത്തു.


റഷ്യന്‍ ആക്രമണത്തിനു ശേഷമുള്ള സെലന്‍സ്കിയുടെ ആദ്യ വിദേശപര്യടനമായിരുന്നു വാഷിംഗ്ടണിലേത്. യു.എസിലെത്തിയ സെലന്‍സ്കി അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തി. വൈറ്റ് ഹൗസില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. "വിശ്വസിക്കാൻ പ്രയാസമാണ്, ഈ ക്രൂരമായ യുദ്ധത്തിലൂടെ 300 ദിവസങ്ങൾ കടന്നുപോകുന്നു. ഒരു രാഷ്ട്രമെന്ന നിലയിൽ നിലനിൽക്കാനുള്ള യുക്രേനിയക്കാരുടെ അവകാശത്തിന് നേരെ പുടിൻ ക്രൂരമായ ആക്രമണം നടത്തി, നിരപരാധികളായ യുക്രേനിയൻ ജനതയെ ഒരു കാരണവുമില്ലാതെ ആക്രമിക്കുന്നു '' ബൈഡന്‍ പറഞ്ഞു. ''പിന്തുണക്ക് യു.എസ് കോണ്‍ഗ്രസിന് ഞാന്‍ നന്ദി പറയുന്നു. മിസ്റ്റർ പ്രസിഡന്റ്, നിങ്ങൾക്ക് വളരെയധികം നന്ദി. തീർച്ചയായും, ഉഭയകക്ഷി പിന്തുണക്ക് നന്ദി, കോൺഗ്രസിന് നന്ദി, ഞങ്ങളുടെ സാധാരണക്കാരിൽ നിന്ന് നിങ്ങളുടെ സാധാരണക്കാരായ അമേരിക്കക്കാർക്ക് നന്ദി," സെലന്‍സ്കിയുടെ വാക്കുകള്‍ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. യുക്രൈന്‍ ഒരിക്കലും ഒറ്റയ്ക്കാകില്ലെന്ന് ബൈഡന്‍ ഉറപ്പു നല്‍കി. അമേരിക്കന്‍ ജനത എപ്പോഴും യുക്രൈനൊപ്പമുണ്ടാകുമെന്നും ബൈഡന്‍ പറഞ്ഞു.

Similar Posts