World
മരിയൂപോളിലെ ചരിത്രപ്രസിദ്ധമായ ഹുറൈം സുൽത്താൻ പള്ളിക്ക് നേരെ റഷ്യ ഷെല്ലാക്രമണം നടത്തിയെന്ന് യുക്രൈൻ
World

മരിയൂപോളിലെ ചരിത്രപ്രസിദ്ധമായ ഹുറൈം സുൽത്താൻ പള്ളിക്ക് നേരെ റഷ്യ ഷെല്ലാക്രമണം നടത്തിയെന്ന് യുക്രൈൻ

Web Desk
|
12 March 2022 1:05 PM GMT

യുക്രൈൻ തലസ്ഥാനമായ കിയവ് പിടിക്കാൻ ലക്ഷ്യമിട്ട് റഷ്യ ആക്രമണം ശക്തമാക്കിയതായാണ് റിപ്പോർട്ട്. കിയവിന്റെ വടക്ക് പടിഞ്ഞാറൻ ഭാഗത്തിലൂടെയാണ് റഷ്യൻ സേന കടന്നുകയറ്റം നടത്തുന്നത്.

മരിയൂപോളിലെ ചരിത്രപ്രസിദ്ധമായ മുസ്‌ലിം പള്ളിക്ക് നേരെ റഷ്യൻ സൈന്യം ഷെല്ലാക്രമണം നടത്തിയെന്ന് യുക്രൈൻ. ഇവിടെ മുതിർന്നവരും കുട്ടികളുമടക്കം എൺപതോളം സിവിലിയൻമാർ അഭയം തേടിയിരുന്നതായും യുക്രൈൻ വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം.

''മരിയൂപോളിലെ സുൽത്താൻ സുലൈമാന്റെയും അദ്ദേഹത്തിന്റെ ഭാര്യ റോക്‌സോലനയുടെയും (ഹുറെം സുൽത്താൻ) പള്ളിയിൽ റഷ്യ ഷെല്ലാക്രമണം നടത്തി. തുർക്കി പൗരൻമാരടക്കം എൺപതിലധികം സിവിലിയൻമാരാണ് പള്ളിയിൽ അഭയം തേടിയിരുന്നത്.''-വിദേശകാര്യമന്ത്രാലയം ട്വീറ്റ് ചെയ്തു.

യുക്രൈൻ തലസ്ഥാനമായ കിയവ് പിടിക്കാൻ ലക്ഷ്യമിട്ട് റഷ്യ ആക്രമണം ശക്തമാക്കിയതായാണ് റിപ്പോർട്ട്. കിയവിന്റെ വടക്ക് പടിഞ്ഞാറൻ ഭാഗത്തിലൂടെയാണ് റഷ്യൻ സേന കടന്നുകയറ്റം നടത്തുന്നത്. മരിയൂപോൾ, ഒഡേസ, ഖാർകീവ് നഗരങ്ങളും റഷ്യ ശക്തമായ ആക്രമണം നടത്തിയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.


Related Tags :
Similar Posts