മേയറെ മോചിപ്പിക്കാൻ, പിടിയിലായ റഷ്യൻ സൈനികരെ വിട്ടയച്ച് യുക്രൈൻ
|മെലിറ്റോപോൾ നഗരം പിടിച്ചെടുത്ത റഷ്യൻ സേന വെള്ളിയാഴ്ചയാണ് മേയർ ഇവാൻ ഫെഡ്രോവിനെ തട്ടിക്കൊണ്ട് പോയത്.
റഷ്യന്‍ സൈന്യം തട്ടിക്കൊണ്ടുപോയ, പടിഞ്ഞാറന്‍ യുക്രൈന്‍ നഗരമായ മെലിറ്റോപോളിന്റെ മേയറെ മോചിപ്പിച്ചു. ഇതിനായി തങ്ങളുടെ പിടിയിലായ ഒമ്പത് റഷ്യന്‍ സൈനികരെയാണ് യുക്രൈന്‍ വിട്ടയച്ചത്. മരിയുപോളിനും ഖേര്‍സണും ഇടയിലുള്ള നഗരമാണ് മെലിറ്റോപോള്‍. ഈ നഗരം പിടിച്ചെടുത്ത റഷ്യന്‍ സേന വെള്ളിയാഴ്ചയാണ് മേയര്‍ ഇവാന്‍ ഫെഡ്രോവിനെ തട്ടിക്കൊണ്ട് പോയത്.
മേയറെ മോചിപ്പിക്കാന്‍ റഷ്യയ്ക്ക് തിരികെ കൈമാറിയ സൈനികര്‍ 2002ലും 2003ലും ജനിച്ചവരാണെന്നും കുട്ടികളായത് കൊണ്ടാണ് വിട്ടയക്കുന്നതെന്നും സെലന്‍സ്കിയുടെ മാധ്യമവക്താവിനെ ഉദ്ധരിച്ച് യുക്രൈന്‍ വാർത്താ ഏജൻസിയായ ഇന്റർഫാക്സ് റിപ്പോര്‍ട്ട് ചെയ്തു.
President #VolodymyrZelenskyy speaks to the rescued #Melitopol mayor Ivan Fedorov. A happy, proud moment. #StandWithUkraine #RussiaUkraineWar #РоссияСмотри #нетвойне pic.twitter.com/DCVbhXg7vF
— olexander scherba🇺🇦 (@olex_scherba) March 16, 2022
അതേസമയം, റഷ്യന്‍ സേനയില്‍ നിന്ന് മോചിതനായ മേയര്‍ ഇവാന്‍ ഫെഡ്രോവുമായി യുക്രൈന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ സെലന്‍സ്കി ഫോണില്‍ സംസാരിച്ചു. മേയറുടെ സുഖവിവരങ്ങള്‍ അന്വേഷിച്ച സെലന്‍സ്കി, അദ്ദേഹത്തെ മോചിപ്പിക്കാനായതില്‍ സന്തോഷമുണ്ടെന്ന് അറിയിക്കുകയും ചെയ്തു. സുഖം പ്രാപിക്കാന്‍ ഒന്നോ രണ്ടോ ദിവസം വേണ്ടിവരുമെന്നും തുടര്‍ന്ന് ചുമതലകളിലേക്ക് മടങ്ങുമെന്നുമാണ് ഇവാന്‍ ഫെഡ്രോവ് ഫോണ്‍ സംഭാഷണത്തില്‍ വ്യക്തമാക്കിയത്.