World
drone attack

വ്നുക്കോവോ വിമാനത്താവളം

World

മോസ്കോയില്‍ ഡ്രോണ്‍ ആക്രമണം; യുക്രൈനെന്ന് റഷ്യ

Web Desk
|
4 July 2023 10:43 AM GMT

തലസ്ഥാനത്തിന് ചുറ്റുമുള്ള വിശാലമായ പ്രദേശങ്ങളും ലക്ഷ്യമാക്കി നടത്തിയ ആക്രമണത്തില്‍ അഞ്ച് ഡ്രോണുകൾ ഉപയോഗിച്ചതായി റിപ്പോർട്ടുണ്ട്

മോസ്കോ: മോസ്കോയിൽ യുക്രൈന്‍ ഡ്രോൺ ആക്രമണം നടത്തിയതായി റഷ്യൻ പ്രതിരോധ മന്ത്രാലയം . വ്നുക്കോവോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് വിമാനങ്ങൾ വഴിതിരിച്ചുവിട്ടുവെന്നും മന്ത്രാലയം അറിയിക്കുന്നു. ചൊവ്വാഴ്ചയാണ് ആക്രമണം നടത്തിയത്. തലസ്ഥാനത്തിന് ചുറ്റുമുള്ള വിശാലമായ പ്രദേശങ്ങളും ലക്ഷ്യമാക്കി നടത്തിയ ആക്രമണത്തില്‍ അഞ്ച് ഡ്രോണുകൾ ഉപയോഗിച്ചതായി റിപ്പോർട്ടുണ്ട്.

എല്ലാ ഡ്രോണുകളും വെടിവെച്ചിട്ടതായും ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.എന്നാല്‍ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം യുക്രൈന്‍ ഏറ്റെടുത്തിട്ടില്ല. മോസ്കോയിലെ മൂന്ന് അന്താരാഷ്ട്ര വിമാനത്താവളങ്ങളിലൊന്നായ വ്നുക്കോവോ വിമാനത്താവളത്തിലെ നിയന്ത്രണങ്ങൾ ഇപ്പോൾ നീക്കിയിട്ടുണ്ട്.മോസ്‌കോ മേഖലയിൽ പറന്ന ഡ്രോണുകളിൽ നാലെണ്ണം വ്യോമ പ്രതിരോധ സംവിധാനങ്ങളാൽ വെടിവച്ചിട്ടതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. നഗരത്തിന്റെ തെക്കുപടിഞ്ഞാറുള്ള വ്നുക്കോവോ വിമാനത്താവളത്തിൽ നിന്ന് ഏകദേശം 36 കിലോമീറ്റർ (22 മൈൽ) അകലെയുള്ള കുബിങ്ക പട്ടണത്തിലാണ് ഡ്രോണുകളിൽ ഒന്ന് തകർന്നതെന്ന് റഷ്യൻ സ്റ്റേറ്റ് മീഡിയ വ്യക്തമാക്കി.

വിമാനത്താവളം ഉൾപ്പെടെയുള്ള സിവിൽ ഇൻഫ്രാസ്ട്രക്ചർ സ്ഥിതി ചെയ്യുന്ന മേഖലയെ ആക്രമിക്കാനുള്ള കിയവ് ഭരണകൂടത്തിന്റെ ശ്രമം ഒരു പുതിയ തീവ്രവാദ പ്രവർത്തനമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖറോവ ടെലിഗ്രാമിൽ പറഞ്ഞു.

Similar Posts