റഷ്യന്‍ ടാങ്കുകള്‍ക്ക് മുകളില്‍ കയറാന്‍ ശ്രമിക്കുന്ന യുക്രേനിയന്‍ പൗരന്മാര്‍; സമാനതകളില്ലാത്ത ധീരതയെന്ന് സോഷ്യല്‍മീഡിയ, വീഡിയോ
|വടക്കൻ യുക്രൈനിലെ ചെർനിഹിവ് മേഖലയിലെ ബഖ്മാച്ച് നഗരത്തില്‍ നിന്നുള്ളതാണ് വീഡിയോ
റഷ്യന്‍ അധിനിവേശം ഏഴാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ മാതൃരാജ്യത്തിനു വേണ്ടി പൊരുതിക്കൊണ്ടിരിക്കുകയാണ് യുക്രേനിയന്‍ ജനത. റഷ്യന്‍ സേനയുടെ നീക്കത്തിന് തടയിടാനായി യുദ്ധടാങ്കുകള്‍ക്ക് മുകളില്‍ കയറാന്‍ ശ്രമിക്കുന്ന യുക്രേനിയന്‍ പൗരന്മാരുടെ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. വടക്കൻ യുക്രൈനിലെ ചെർനിഹിവ് മേഖലയിലെ ബഖ്മാച്ച് നഗരത്തില്‍ നിന്നുള്ളതാണ് വീഡിയോ.
Ukrainian civilians slow down the Russian advance by climbing on top of enemy tanks trying to pass through the city of Bakhmach in the Chernihiv region.
— Visegrád 24 (@visegrad24) February 26, 2022
The bravery of the Ukrainian people is unparalleled.
🇺🇦
pic.twitter.com/iG16BFzj2t
''ചെർണിഹിവ് മേഖലയിലെ ബഖ്മാച്ച് നഗരത്തിലൂടെ കടന്നുപോകാൻ ശ്രമിക്കുന്ന ശത്രുവിന്‍റെ ടാങ്കുകൾക്ക് മുകളിൽ കയറാന്‍ ശ്രമിച്ച് യുക്രേനിയൻ പൗരന്മാര്‍ റഷ്യൻ മുന്നേറ്റത്തെ മന്ദഗതിയിലാക്കുന്നു. യുക്രേനിയൻ ജനതയുടെ ധീരത സമാനതകളില്ലാത്തതാണ്'' വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ട് വൈസ്ഗ്രാഡ് 24 ട്വിറ്ററില്‍ കുറിച്ചു. മറ്റൊരു വീഡിയോയിലും റഷ്യന്‍ സൈന്യത്തെ നേരിടുന്ന യുക്രൈന്‍ പൗരനെ കാണാം. ഒരു യുക്രേനിയക്കാരന്‍ റഷ്യൻ സൈനിക വാഹനവ്യൂഹത്തിന്‍റെ മുന്നേറ്റം തടയാൻ ശ്രമിക്കുന്നതാണ് വീഡിയോയിലുള്ളത്.
അതിനിടെ, റഷ്യൻ സൈന്യം തെക്കൻ യുക്രൈനിലെ കെർസണിന്‍റെ നിയന്ത്രണം പിടിച്ചെടുത്തതായി ഡച്ച് മാധ്യമമായ ബി.എൻ.ഒ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. എന്നാല്‍ ഇതു സംബന്ധിച്ച് പ്രാദേശിക അധികാരികളിൽ നിന്ന് ഇതുവരെ ഒരു അറിയിപ്പും ഉണ്ടായിട്ടില്ല.
✊🏻Українець кидається під ворожу техніку, щоб окупанти не проїхали pic.twitter.com/cZ29kknqhB
— НВ (@tweetsNV) February 25, 2022