World
മാർച്ച് 15 ലോക ഇസ്‍ലാമോഫോബിയ വിരുദ്ധ ദിനമായി ആചരിക്കാൻ ഐക്യരാഷ്ട്ര സഭ തീരുമാനം: വിയോജിച്ച് ഇന്ത്യ
World

മാർച്ച് 15 ലോക ഇസ്‍ലാമോഫോബിയ വിരുദ്ധ ദിനമായി ആചരിക്കാൻ ഐക്യരാഷ്ട്ര സഭ തീരുമാനം: വിയോജിച്ച് ഇന്ത്യ

Web Desk
|
16 March 2022 11:16 AM GMT

എന്നാൽ പ്രമേയത്തെ ഇന്ത്യ പിന്തുണച്ചില്ല. ഇസ്‌ലാമോഫോബിയ വിരുദ്ധ ദിനം ആചരിക്കാനുള്ള തീരമാനത്തിൽ ഇന്ത്യൻ പ്രതിനിധി വിയോജനം രേഖപ്പെടുത്തി

മാർച്ച് 15 ലോക ഇസ്‌ലാമോഫോബിയ വിരുദ്ധ ദിനമായി ആചരിക്കാൻ ഐക്യരാഷ്ട്ര സഭയുടെ തീരുമാനം. ഒ.ഐ.സി പ്രതിനിധി അവതരിപ്പിച്ച പ്രമേയം യു.എൻ അംഗീകരിച്ചു. അതേസമയം പ്രമേയത്തെ ഇന്ത്യ പിന്തുണച്ചില്ല. യുഎൻ തീരുമാനത്തോട് ഇന്ത്യൻ പ്രതിനിധി വിയോജിച്ചു.

193 അംഗ യുഎൻ ജനറൽ അസംബ്ലിയിൽ ഒഐസിക്ക് വേണ്ടി പാക്കിസ്ഥാൻ അംബാസഡർ മുനീർ അക്രം അവതരിപ്പിച്ച പ്രമേയമാണ് ഐക്യരാഷ്ട്ര സഭ അംഗീകരിച്ചത്. ഇസ്‌ലാമോഫോബിയ ഒരു യാഥാർത്ഥ്യമാണ്, ലോകത്തിന്റെ പലഭാഗത്തും മുസ്‌ലിംകള്‍ക്കെതിരായ അക്രമവും വിവേചനവും വർധിച്ചുവരികയാണ്. ഇസ്‌ലാം മതത്തിന്റെ പേരിലുള്ള അവകാശ ലംഘനങ്ങളും അടിച്ചമർത്തലുകളും ലോകമെങ്ങും പടരുകയാണെന്നും മുനീർ അക്രം പറഞ്ഞു.

എന്നാൽ പ്രമേയത്തെ ഇന്ത്യ പിന്തുണച്ചില്ല. ഇസ്‌ലാമോഫോബിയ വിരുദ്ധ ദിനം ആചരിക്കാനുള്ള തീരുമാനത്തിൽ ഇന്ത്യൻ പ്രതിനിധി വിയോജനം രേഖപ്പെടുത്തി. ഒരു മതത്തിനെതിരെയുള്ള ആക്രമണങ്ങളെ മാത്രം പരിഗണിക്കുന്നത് ശരിയല്ലെന്നും സിഖ്- ഹിന്ദു-ബുദ്ധ മതങ്ങൾക്കെതിരെ ലോകമെമ്പാടും ആക്രമണം ഉണ്ടാകുന്നുണ്ടെന്നും ഇന്ത്യൻ പ്രതിനിധി ടി.എസ് തിരുമൂർത്തി യു.എൻ അസംബ്ലിയിൽ പറഞ്ഞു.

ന്യൂസിലാന്റിലെ മസ്ജിദ് ആക്രമണത്തെ പശ്ചാത്തലത്തിൽ മാർച്ച് 15 ഇസ്‍ലാമോഫാബിയ വിരുദ്ധ ദിനമായി ആചരിക്കാൻ മക്കയിൽ നടന്ന ഇസ്‍ലാമിക ഉച്ചകോടി ഐക്യരാഷ്ട്രസഭയോടും മറ്റ് പ്രാദേശിക സംഘടനകളോടും അഭ്യര്‍ഥിച്ചിരുന്നു. രണ്ട് വർഷങ്ങൾക്ക് മുമ്പ് മാർച്ച് 15നായിരുന്നു ന്യൂസിലാന്റിലെ രണ്ട് മസ്ജിദുകൾക്കെതിരെ ആക്രമണം നടന്നത്. ആക്രമണത്തിൽ 50ലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു.

മാർച്ച് 15 ഇസ്‍ലാമോഫാബിയ വിരുദ്ധ ദിനമായി ആചരിക്കാൻ മക്കയിൽ നടന്ന ഇസ്‍ലാമിക ഉച്ചകോടിയാണ് ആവശ്യപ്പെട്ടിരുന്നത്. ഐക്യരാഷ്ട്രസഭയോടും മറ്റ് പ്രാദേശിക സംഘടനകളോടുമായിരുന്നു അഭ്യര്‍ഥന. തീവ്രവാദം, ഭീകരത എന്നിവക്കെതിരെ ശക്തമായ പ്രവർത്തനങ്ങൾക്ക് ‌ആഹ്വാനം ചെയ്തു കൊണ്ടായിരുന്നു ഉച്ചകോടിയുടെ തീരുമാനം.

UN declares March 15 International Day to Combat Islamophobia

Related Tags :
Similar Posts