ചെങ്കടലില്‍ ഹൂതി മിസൈല്‍ തകര്‍ത്തതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ്
|ആക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന് മുന്നറിയിപ്പ് നല്‍കിയിരുന്നു
വാഷിംഗ്ടണ്‍: ഹൂതികള്‍ യെമനില്‍ നിന്നും ചെങ്കടലിലേക്ക് തൊടുത്തുവിട്ട കപ്പൽ വിരുദ്ധ ബാലിസ്റ്റിക് മിസൈൽ വെടിവച്ചു വീഴ്ത്തിയതായി യുഎസ് മിലിട്ടറിയുടെ സെൻട്രൽ കമാൻഡ് .
On Jan. 30, at approximately 11:30 p.m. (Sanaa time), Iranian-backed Houthi militants fired one anti-ship cruise missile from Houthi-controlled areas of Yemen toward the Red Sea. The missile was shot down by USS Gravely (DDG 107). There were no injuries or damage reported. pic.twitter.com/Wf1OhwPhhW
— U.S. Central Command (@CENTCOM) January 31, 2024
''ജനുവരി 30ന് രാത്രി 11.30ന് ഹൂതികള്‍ യെമനിലെ ഹൂതി നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ നിന്ന് ചെങ്കടലിലേക്ക് ഒരു കപ്പൽ വിരുദ്ധ ക്രൂയിസ് മിസൈൽ തൊടുത്തുവിട്ടു.യുഎസ്എസ് ഗ്രേവ്ലി (ഡിഡിജി 107) ആണ് മിസൈൽ തകർത്തത്. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല'' യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് എക്സില്‍ കുറിച്ചു. സിറിയൻ അതിർത്തിക്കടുത്തുള്ള വടക്കുകിഴക്കൻ ജോർദാനിൽ യുഎസ് സൈനിക ക്യാമ്പിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ മൂന്ന് സൈനികർ കൊല്ലപ്പെടുകയും 34 പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിന് ദിവസങ്ങൾക്ക് ശേഷമാണ് മിസൈല്‍ ആക്രമണം. ആക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
On Jan. 30, at approximately 11:30 p.m. (Sanaa time), Iranian-backed Houthi militants fired one anti-ship cruise missile from Houthi-controlled areas of Yemen toward the Red Sea. The missile was shot down by USS Gravely (DDG 107). There were no injuries or damage reported. pic.twitter.com/Wf1OhwPhhW
— U.S. Central Command (@CENTCOM) January 31, 2024
ഒക്ടോബർ ഏഴിനു ശേഷം മേഖലയിൽ യു.എസ് സൈനികർ കൊല്ലപ്പെടുന്നത് ഇതാദ്യമാണ്.അതേസമയം, അതിർത്തിക്ക് പുറത്തുള്ള യു.എസ് സൈനിക താവളത്തിന് നേരെയാണ് ഡ്രോൺ ആക്രമണം നടന്നതെന്ന് ജോർദാൻ അറിയിച്ചിരുന്നു. പരസ്പര ധാരണ പ്രകാരമാണ് അതിർത്തി മേഖലയിലെ യു.എസ് സൈനിക സാന്നിധ്യമെന്നും ജോർദാൻ അധികൃതർ വെളിപ്പെടുത്തി. ഇറാൻ പിന്തുണയുള്ള സായുധ സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് ജോ ബൈഡൻ പറഞ്ഞു. ഇറാഖിലെ ഇസ്ലാമിക് റെസിസ്റ്റൻസ് വിഭാഗം ഉത്തരവാദിത്തം ഏറ്റതായി വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തിരുന്നു. ഗസ്സയിൽ ഇസ്രായേലിന്റെ കൊടും ക്രൂരതകളെ പിന്തുണക്കുന്നത് അവസാനിപ്പിക്കും വരെ മേഖലയിലെ യു.എസ് കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം തുടരുമെന്ന് സായുധവിഭാഗം അറിയിച്ചതായും പത്രം വെളിപ്പെടുത്തിയിരുന്നു. ആക്രമണത്തെ ജോർദാൻ അപലപിച്ചു.ഇറാഖിലും സിറിയയിലും ഏതു സമയവും അമേരിക്കൻ പ്രത്യാക്രമണ സാധ്യത കൂടുതലാണ്.