World
Us releases video of Russian Military jet colliding with US military drone

Russian Military jet

World

യു.എസ് ഡ്രോണുമായി കൂട്ടിയിടിച്ച് റഷ്യൻ യുദ്ധവിമാനം; വീഡിയോ പുറത്തുവിട്ട് പെൻറഗൺ

Web Desk
|
16 March 2023 12:47 PM GMT

റഷ്യൻ ജെറ്റ് യു.എസിന്റെ ആളില്ലാ ഡ്രോണിനടുത്തെത്തുന്നതും ഇന്ധനം പുറത്തുവിടുന്നതുമാണ് വീഡിയോയിലുള്ളത്

ന്യൂയോർക്ക്: യു.എസ് മിലിട്ടറി ഡ്രോണുമായി റഷ്യൻ യുദ്ധവിമാനം കൂട്ടിയിടിക്കുന്ന വീഡിയോ പുറത്തുവിട്ട് അമേരിക്കൻ സൈനിക ആസ്ഥാനം പെൻറഗൺ. മാർച്ച് 14ന് കരിങ്കടലിന് മുകളിലെ അന്താരാഷ്ട്ര വ്യോമ മേഖലയിൽ നടന്ന സംഭവത്തിന്റെ വീഡിയോയാണ് യു.എസ് യൂറോപ്യൻ കമാൻഡ് പുറത്തുവിട്ടത്. റഷ്യൻ എസ് യു 27 വിമാനം യുഎസ് എം.ക്യു നയൻ ഡ്രോണിന്റെ പിൻഭാഗത്ത് ഇടിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഒരു മിനുട്ട് ദൈർഘ്യമുള്ളതാണ് വീഡിയോ.

റഷ്യൻ ജെറ്റ് യു.എസിന്റെ ആളില്ലാ ഡ്രോണിനടുത്തെത്തുന്നതും ഇന്ധനം പുറത്തുവിടുന്നതുമാണ് വീഡിയോയിലുള്ളത്. റഷ്യൻ ജെറ്റ് കടന്നുപോകുമ്പോൾ ഡ്രോണിൽനിന്നുള്ള വീഡിയോ കൈമാറ്റം മുറിഞ്ഞുപോകുന്നതും വീഡിയോയിൽ കാണാം. വീണ്ടും റഷ്യൻ ജെറ്റ് ഡ്രോണിനടുത്തെത്തി ഇന്ധനം പുറത്തുവിട്ടു. ഇതിന് ശേഷം പ്രൊപ്പല്ലർ കേടായി.

സുരക്ഷിതമല്ലാത്തതും പ്രൊഫഷണലല്ലാത്തതുമായ കാര്യമാണ് റഷ്യൻ യുദ്ധ വൈമാനികർ ചെയ്തതെന്നാണ് വിമർശിക്കപ്പെടുന്നത്. റഷ്യൻ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണിതെന്നും അമേരിക്കൻ സേന പ്രതികരിച്ചു. എന്നാൽ സംഭവത്തിൽ രണ്ട് റഷ്യൻ ജെറ്റുകൾക്കും യു.എസ്. എയർക്രാഫ്റ്റുമായി യാതൊരു ബന്ധവും ഉണ്ടായിരുന്നില്ലെന്നും ആയുധങ്ങളൊന്നും ഉപയോഗിച്ചിട്ടില്ലെന്നും റഷ്യ വ്യക്തമാക്കി. യു.എസ് ഡ്രോണുകൾ കമ്യൂണിക്കേഷൻ ഉപകരണങ്ങൾ ഓഫാക്കിയാണ് പറന്നതെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം ആരോപിച്ചു.

Similar Posts