World
ഹിജാബ് നിരോധനം മതസ്വാതന്ത്ര്യം ഹനിക്കുന്നതെന്ന് അമേരിക്ക
World

ഹിജാബ് നിരോധനം മതസ്വാതന്ത്ര്യം ഹനിക്കുന്നതെന്ന് അമേരിക്ക

Web Desk
|
12 Feb 2022 11:19 AM GMT

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ മറ്റുരാജ്യങ്ങള്‍ പ്രസ്താവന നടത്തേണ്ടെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി


കർണാടകയിലെ ഹിജാബ് നിരോധനം മതസ്വാതന്ത്ര്യം ഹനിക്കുന്നതെന്ന് അമേരിക്ക. മതപരമായ വസ്ത്രം ധരിക്കുന്നതിന്റെ പരിധി ഒരു സംസ്ഥാനം തീരുമാനിക്കരുതെന്നും ഇന്റർനാഷണല്‍ റിലീജിയസ് ഫ്രീഡം അംബാസഡർ റഷാദ് ഹുസൈന്‍ ട്വീറ്റ് ചെയ്തു. അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനായി പ്രവർത്തിക്കുന്ന അമേരിക്കന്‍ സർക്കാർ ഏജന്‍സിയാണ് ഇന്റർനാഷണല്‍ റിലീജിയസ് ഫ്രീഡം.


എന്നാല്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ മറ്റുരാജ്യങ്ങള്‍ പ്രസ്താവന നടത്തേണ്ടെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. വിഷയം കർണാടക ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഭരണഘടനാ സ്ഥാപനങ്ങൾ ഉചിതമായ തീരുമാനം എടുക്കുമെന്നുംവിദേശകാര്യമന്ത്രാലയ വക്താവ് അരിതം ബഗച്ചി അറിയിച്ചു


അതേസമയം, ഹിജാബ് നിരോധനത്തെ ചോദ്യം ചെയ്തുള്ള ഹരജികളിൽ ഹൈക്കോടതി വാദം തുടരുന്നതിനാൽ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കോളജുകൾ ഫെബ്രുവരി 16 വരെ അടച്ചിടുമെന്ന് കർണാടക സർക്കാർ അറിയിച്ചു.



ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സർവകലാശാലകളും ഡിപ്പാർട്ട്മെന്റ് ഓഫ് കൊളീജിയറ്റ് ആൻഡ് ടെക്നിക്കൽ എജ്യുക്കേഷന് (ഡിസിടിഇ) കീഴിലുള്ള കോളജുകളും ഫെബ്രുവരി 16 വരെ അടച്ചിടും. ഓൺലൈൻ ക്ലാസുകൾ നടത്താൻ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ, 11, 12 ക്ലാസുകളിലേക്കുള്ള പ്രീ-യൂണിവേഴ്സിറ്റി കോളജുകൾ സംബന്ധിച്ച് സർക്കാർ ഇതുവരെ വ്യക്തമായ നിർദേശം നൽകിയിട്ടില്ല.


News Summary : US says ban on hijab violates religious freedom


Related Tags :
Similar Posts