ഫോൺ പിടിച്ചുവാങ്ങിയ അധ്യാപകന് നേരെ കുരുമുളക് സ്‌പ്രേ അടിച്ച് വിദ്യാർഥിനി; വീഡിയോ
|ബാഗിൽ സൂക്ഷിച്ച സ്‌പ്രേയാണ് അധ്യാപകന് നേരെ പ്രയോഗിച്ചത്
വാഷിങ്ടൺ: മുതിർന്നവരെ പോലെ കുട്ടികൾക്കും ഇന്ന് സ്വന്തമായി മൊബൈൽ ഫോണുണ്ട്. എന്നാൽ പല സകൂളുകളിലും വിദ്യാർഥികൾ കോളജുകളിലും മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് വിലക്കുണ്ട്. ക്ലാസിൽ മൊബൈൽ ഉപയോഗിച്ചാൽ അത് അധ്യാപകർ പിടിച്ചെടുക്കുന്നത് സ്വാഭാവികമാണ്. എന്നാൽ ഇത്തരത്തിൽ മൊബൈൽ പിടിച്ചെടുത്ത അധ്യാപകനെതിരെ വിദ്യാർഥിനി കുരുമുളക് സ്‌പ്രേ അടിച്ചു.അമേരിക്കയിലെ ടെന്നസിലാണ് സംഭവം. അധ്യാപകൻ മൊബൈൽ പിടിച്ചെടുത്തതിൽ പ്രകോപിതയായ വിദ്യാർഥി അധ്യാപകന് നേരെ കുരുമുളക് സ്േ്രപ അടിക്കുകയായിരുന്നു.
ഇതിന്റെ ദൃശ്യങ്ങളും സോഷ്യൽമീഡിയിയൽ വൈറലായി. ബാഗിൽ സൂക്ഷിച്ച സ്‌പ്രേയാണ് അധ്യാപകന് നേരെ പ്രയോഗിച്ചത്. ഇതോടെ അധ്യാപകൻ ക്ലാസ്മുറിയിൽ നിന്നും ഫോണുമായി ഇറങ്ങിയോടി. എന്നാൽ പെൺകുട്ടി അധ്യാപകന് പിന്നാലെ ഓടി വീണ്ടും കുരുമുളക് സ്‌പ്രേ പ്രയോഗിക്കുകയായിരുന്നു. മറ്റ് അധ്യാപകർ പെൺകുട്ടിയെ സമാധാനപ്പെടുത്താൻ ശ്രമിച്ചെങ്കിലും അവൾ വഴങ്ങിയില്ല.
അധ്യാപകനിൽ നിന്ന് വീണ്ടും മൊബൈൽ തട്ടിപ്പറിക്കാനും ശ്രമിക്കുന്നുണ്ട്. ക്ലാസിലുണ്ടായിരുന്ന ചിലരാണ് ഈ രംഗങ്ങൾ ചിത്രീകരിച്ചത്. അധ്യാപകൻ ചോദിച്ച ചോദ്യത്തിന് ഉത്തരം ഗൂഗിളിൽ സെർച്ച് ചെയ്തു നോക്കിയതിനാണ് വിദ്യാർഥിനിയുടെ കൈയിൽ നിന്നും ഫോൺ വാങ്ങിയതെന്നും പറയപ്പെടുന്നു. മുമ്പ് ഈ അധ്യാപകൻ വിദ്യാർഥിയുടെ മുഖത്തടിച്ചിരുന്നെന്നും റിപ്പോർട്ടുകളുണ്ട്.
അതേസമയം,വിദ്യാര്‍ഥിനിക്കെതിരെ വലിയ രീതിയിലുള്ള വിമര്‍ശനമാണ് വരുന്നത്. വിദ്യാർത്ഥിനിയുടെത് ഭ്രാന്തമായ പെരുമാറ്റമായിരുന്നെന്ന് പലരും അഭിപ്രായപ്പെട്ടു. അവർ കുട്ടികളാണ്, ഇത്തരത്തിലല്ല പ്രതികരിക്കേണ്ടതെന്ന് ഒരാള്‍ കമന്‍റ് ചെയ്തു.