World
കൊടുംകാട്ടില്‍ കാമുകിക്കൊപ്പം ആഡംബര ബംഗ്ലാവില്‍ രഹസ്യ താമസം; വ്ളാദിമര്‍ പുടിനെ കുറിച്ചുള്ള റിപ്പോര്‍ട്ട് പുറത്ത്
World

കൊടുംകാട്ടില്‍ കാമുകിക്കൊപ്പം ആഡംബര ബംഗ്ലാവില്‍ രഹസ്യ താമസം; വ്ളാദിമര്‍ പുടിനെ കുറിച്ചുള്ള റിപ്പോര്‍ട്ട് പുറത്ത്

Web Desk
|
4 March 2023 3:11 PM GMT

25 മീറ്റര്‍ നീളമുള്ള സ്വിമ്മിംഗ് പൂള്‍, ടര്‍ക്കിഷ് ബാത്തായ ഹമ്മാം, മാസാജ് സെന്ററുകള്‍ തുടങ്ങി ലോകത്തുള്ള എല്ലാ സുഖ സൗകര്യങ്ങളും ഈ കൊട്ടാരത്തില്‍ ഒരുക്കിയിട്ടുണ്ട്

മോസ്കോ: ഏറെ ദുരൂഹമായ ജീവിതം നയിക്കുന്ന ആളാണ് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിൻ. ലോകത്തെ തന്നെ ഏറ്റവും ശക്തനായ ഭരണാധികാരികളിൽ ഒരാളായ പുഠിൻ തന്റെ ജീവിതം അത്ര പരസ്യമാക്കാറില്ല. ഇപ്പോൾ ലോകത്തെ തന്നെ നടുക്കിക്കൊണ്ടുള്ള യുക്രൈൻ യുദ്ധത്തിന് നേതൃത്വം നൽകുകയാണ് പുടിൻ. എന്നാൽ ഇതിനിടയിലും പുഠിനെ കുറിച്ച് പുറത്ത് വരുന്ന വാർത്തകളിൽ അടിമുടി ദുരൂഹതയാണ്.

രഹസ്യ കാമുകിക്കും കുട്ടികൾക്കുമൊപ്പം രഹസ്യ കൊട്ടാരത്തിൽ താമസിക്കുന്നുവെന്നതാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്. 120 മില്യൺ ഡോളർ വിലമതിക്കുന്ന വിശാലമായ ഒരു കൺട്രി എസ്റ്റേറ്റിൽ രഹസ്യമായി താമസിക്കുന്നെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മോസ്‌കോയുടെ വടക്കുപടിഞ്ഞാറൻ മേഖലയിൽ കൊടുങ്കാട്ടിൽ സ്ഥിതി ചെയ്യുന്ന ഈ ആഡംബര കൊട്ടാരത്തിൽ കുട്ടികൾക്ക് പ്രത്യേകം കളിസ്ഥലങ്ങളുമുണ്ട്. ജിംനാസ്റ്റും ഒളിമ്പിക് റിഥമിക് ചാമ്പ്യനുമായ അലീന കബേവയാണ് പുടിന്‍റെ ആ രഹസ്യ കാമുകി.

അലീനയുമായുള്ള പുടിന്റെ ബന്ധത്തെ കുറിച്ചുള്ള വാർത്തകൾ ഏറെ കാലമായി വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നുണ്ട്. ജിംനാസ്റ്റും ഒളിമ്പിക് റിഥമിക് ചാമ്പ്യനുമാണ് 39കാരിയായ അലീന കബേവ. റഷ്യൻ അന്വേഷണ വാർത്താ സൈറ്റായ ദി പ്രോജക്റ്റിലാണ് പുടിന്റെ രഹസ്യ സങ്കേതത്തെ കുറിച്ചുള്ള റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.

സ്ളഷ് ഫണ്ട് വഴിയാണ് മോസ്‌കോയിലെ വാൽഡായി തടാകത്തിന് അഭിമുഖമായുള്ള ആഡംബര കൊട്ടാരം പുടിൻ വാങ്ങിയതെന്നാണ് റിപ്പോർട്ട്. 2020ൽ നിർമാണം തുടങ്ങിയ ഈ ആഡംഭര കൊട്ടാരം രണ്ടുവർഷങ്ങൾ കൊണ്ടാണ് പണി പൂർത്തീകരിച്ചത്. ഏകദേശം 13,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഈ കൊട്ടാരം റഷ്യൻ ഡാച്ചയുടെ ശൈലിയിലാണ് നിർമ്മിച്ചിരിക്കുന്നത്. 25 മീറ്റര്‍ നീളമുള്ള സ്വിമ്മിംഗ് പൂള്‍, ടര്‍ക്കിഷ് ബാത്തായ ഹമ്മാം, മാസാജ് സെന്ററുകള്‍ തുടങ്ങി ലോകത്തുള്ള എല്ലാ സുഖ സൗകര്യങ്ങളും ഈ കൊട്ടാരത്തില്‍ ഒരുക്കിയിട്ടുണ്ട്.

ജയിലിൽ കിടക്കുന്ന റഷ്യൻ പ്രതിപക്ഷ നേതാവ് അലക്‌സി നവൽനിയുടെ സംഘമാണ് 2021-ൽ കൊട്ടരത്തെ കുറിച്ച് ആദ്യമായി റിപ്പോർട്ട് ചെയ്തത്. വസ്തുവിന്റെ നിർമ്മാണത്തിനായി ബജറ്റ് ഫണ്ട് ഉപയോഗിച്ചുവെന്നായിരുന്നു ആരോപണം. 2014 ൽ റഷ്യയുടെ നാഷണൽ മീഡിയ ഗ്രൂപ്പിനെ നയിക്കാൻ അലീന കബേവയെ വ്ളാഡിമിർ പുടിൻ നിയമിച്ചിരുന്നു. ഈ ജേലിയിൽ നിന്നും ഏകദേശം 8.6 മില്യൺ പൗണ്ട് വാർഷിക വരുമാനമാണ് അവർക്ക് നൽകുന്നത്.

Similar Posts