വാക്സിനെടുക്കാതെ ഭക്ഷണം തരില്ല!, നിയന്ത്രണം കർശനമാക്കി പോളണ്ടിലെ റെസ്റ്റോറെന്റുകൾ
|റച്ചു ദിവസങ്ങളായി പോളണ്ടിലെ കോവിഡ് ബാധിതരുടെ എണ്ണം മുപ്പതിനായിരത്തിന് മുകളിലാണ്
കോവിഡ് വർധിച്ചുവരുന്നതിന്റെ സാഹചര്യത്തിൽ പുതിയ നിയന്ത്രണങ്ങളുമായി പോളണ്ടിലെ റെസ്റ്റോറെന്റുകൾ.വാക്സിൻ സ്ഥീകരിക്കാത്തവർക്ക് ഭക്ഷണം നൽകില്ലെന്നാണ് അവർ തീരുമാനിച്ചിരിക്കുന്നത്.ഭക്ഷണം കഴിക്കാൻ വരുന്നവർ അവരുടെ വാക്സിൻ സർട്ടിഫിക്കറ്റുകൾ ഇനി പ്രദർശിപ്പിക്കേണ്ടി വരും.തീരുമാനത്തിൽ വലിയ പ്രതിഷേധം ഉയരുന്നുണ്ട്.
ഇതുവരെ ആകെ ജനസംഖ്യയുടെ 56% ആളുകൾ മാത്രമാണ് പോളണ്ടിൽ വാക്സിൻ സ്വീകരിച്ചതെന്നും യൂറോപ്യൻ യൂണിയന്റെ ശരാശരിയേക്കാൾ താഴെയാണിതെന്നുമുള്ള കണക്കുകൾ പുറത്തുവന്നതിന് പിന്നാലെയാണ് റെസ്റ്റോറെന്റുകളുടെ തീരുമാനം. ഇതിന് മുമ്പുള്ള നിയമം അനുസരിച്ച് വാക്സിൻ സ്വീകരിക്കാത്ത 30% പേർക്ക് റെസ്റ്റോറെന്റുകളിലും ബാറുകളിലും പ്രവേശിക്കാൻ അനുമതിയുണ്ടായിരുന്നു. എന്നാൽ, പോളിഷ് സർക്കാറിന്റെ കോവിഡ് പ്രതിരോധത്തിൽ പ്രതിഷേധം ഉയരുന്നതിനിടെയാണ് പുതിയ തീരുമാനം.
വർധിച്ചുവരുന്ന കോവിഡ് വ്യാപനം തടയുന്നതിൽ പുതിയ തീരുമാനം സഹായകമാകുമെന്ന പ്രതീക്ഷയിലാണ് ഭരണകൂടം.കുറച്ചു ദിവസങ്ങളായി പോളണ്ടിലെ കോവിഡ് ബാധിതരുടെ എണ്ണം മുപ്പതിനായിരത്തിന് മുകളിലാണ്.