ലോകനേതാക്കള്‍ക്കിടയില്‍ ഏകനായി യുക്രൈന്‍ പ്രസിഡന്‍റ്; നാറ്റോ ഉച്ചകോടിയില്‍ സെലന്‍സ്കി ഒറ്റപ്പെട്ടോ?
|സോഷ്യൽ ഡിന്നറിന് മുന്നോടിയായി എടുത്ത ചിത്രത്തില്‍ മറ്റ് പ്രതിനിധികൾ പരസ്പരം ഇടപഴകുന്നതിനിടെ സെലൻസ്‌കി ഒറ്റയ്ക്ക് നിൽക്കുന്നതാണ് കാണുന്നത്
വിൽനിയസ്: ലിത്വാനിയയിലെ വിൽനിയസിൽ നടന്ന നാറ്റോ ഉച്ചകോടിയിലെ ഒരു ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്. മറ്റ് പ്രതിനിധികള്‍ പരസ്പരം ആലിംഗനം ചെയ്യുന്നതിന്‍റെയും അഭിവാദ്യം ചെയ്യുന്നതിന്‍റെയും തിരക്കിനിടയില്‍ ഒറ്റപ്പെട്ടു നില്‍ക്കുന്ന യുക്രൈന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ സെലന്‍സ്കിയുടെ ചിത്രമാണ് ചൂടേറിയ ചര്‍ച്ചക്ക് തിരികൊളുത്തിയത്.
സോഷ്യൽ ഡിന്നറിന് മുന്നോടിയായി എടുത്ത ചിത്രത്തില്‍ മറ്റ് പ്രതിനിധികൾ പരസ്പരം ഇടപഴകുന്നതിനിടെ സെലൻസ്‌കി ഒറ്റയ്ക്ക് നിൽക്കുന്നതാണ് കാണുന്നത്. സെലന്‍സ്കി ഏകനായി നില്‍ക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ ഭാര്യ ഒലീന സെലെൻസ്‌കി മറ്റൊരു പ്രതിനിധിയുടെ കൈ പിടിച്ച് സംസാരിക്കുന്നുമുണ്ട്. യുക്രൈന്‍റെ നാറ്റോ അംഗത്വത്തെക്കുറിച്ചുള്ള സെലന്‍സ്കിയുടെ പരാമര്‍ശങ്ങളില്‍ പ്രതിനിധികള്‍ അതൃപ്തരാണെന്നാണ് ചിത്രം സൂചിപ്പിക്കുന്നതെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. നാറ്റോ ഉച്ചകോടിയുടെ ഫലം എന്ന് ഒരാള്‍ ട്വീറ്റ് ചെയ്തപ്പോള്‍ '' “അദ്ദേഹത്തോടൊപ്പം ഫോട്ടോയെടുക്കാനും കെട്ടിപ്പിടിക്കാനും തോളിൽ തട്ടാനും മറ്റാരും ആഗ്രഹിക്കുന്നില്ലേ? നാറ്റോ ഉച്ചകോടിയിൽ സെലെൻസ്‌കിയുടെ പങ്കിന്റെ മുഴുവൻ സാരാംശവും ഒരു ഫോട്ടോയിൽ'' എന്നായിരുന്നു മറ്റൊരാളുടെ അഭിപ്രായപ്പെട്ടത്.
ഒത്തുചേരലിൽ നിന്നുള്ള മറ്റ് പല ചിത്രങ്ങളിലും സെലെൻസ്‌കി ഭാര്യ ഒലീനയ്‌ക്കൊപ്പമാണ് നില്‍ക്കുന്നത്. ഉച്ചകോടിയിലെ ചിത്രങ്ങള്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നതിനിടെ സെലന്‍സ്കി മറ്റു രാജ്യങ്ങളുടെ തലവന്‍മാരുമായി സംസാരിക്കുന്ന ഫോട്ടോകളും പുറത്തുവന്നു. ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണിനോടും ഭാര്യ ബ്രിജിറ്റ് മാക്രോണിനോടും സംസാരിക്കുന്ന സെലൻസ്‌കിയും ഭാര്യയുമാണ് ചിത്രങ്ങളില്‍. ലിത്വാനിയ പ്രസിഡന്‍റ് ഗിറ്റാനസ് നൗസേദയെയും ഭാര്യ ഡയാന നൗസെഡീനെയും യുക്രൈന്‍ പ്രസിഡന്‍റ് ഊഷ്മളമായി അഭിവാദ്യം ചെയ്യുന്നതായി മറ്റൊരു ചിത്രം കാണിക്കുന്നു.ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി സെലന്‍സ്കിയെ ആലിംഗനം ചെയ്യുന്ന ഫോട്ടോയുമുണ്ട്.
ജൂലൈ 11,12 തിയതികളിലായിട്ടായിരുന്നു ഉച്ചകോടി നടന്നത്. യുക്രൈന്‍റെ നാറ്റോ അംഗത്വത്തില്‍ തീരുമാനമാക്കാതെയാണ് ഉച്ചകോടി പിരിഞ്ഞത്. അംഗത്വം നല്‍കാന്‍ തയ്യാറെണന്നു പ്രഖ്യാപിച്ചെങ്കിലും ഉപാധികളുണ്ടെന്ന് നാറ്റോ വ്യക്തമാക്കിയിരുന്നു. ‘സഖ്യരാഷ്ട്രങ്ങൾ അംഗീകരിക്കുകയും നിബന്ധനകൾ പാലിക്കുകയും ചെയ്താൽ യുക്രെയ്നെ നാറ്റോയുടെ ഭാഗമാക്കാം.’’ എന്നാണ് നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബർഗ് പറഞ്ഞത്. അംഗത്വം ലഭിക്കാൻ സമയനിബന്ധന മുന്നോട്ടുവച്ചതിനെ ‘അസംബന്ധം’ എന്നു വിശേഷിപ്പിച്ച സെലെൻസ്കി, നാറ്റോ പരാജയമാണെന്നും കുറ്റപ്പെടുത്തിയിരുന്നു.
No one else wants to take a picture with him, hug him, rub his shoulder? The whole essence of zelensky's role at the NATO summit in one photo. pic.twitter.com/8JH4C9q8ZP
— Roberto (@UniqueMongolia) July 12, 2023
Zelensky smiling through the pain with his wife in the center of Vilnius at a concert in support of Ukraine's entry into NATO. pic.twitter.com/hufCwECZ4i
— DD Geopolitics (@DD_Geopolitics) July 11, 2023