ഇതൊക്കെ എന്ത്...! കൊമ്പുകൊണ്ട് ഗോളടിച്ച് മാനിന്‍റെ ആഘോഷം; വീഡിയോ വൈറൽ
|കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ഫുട്‌ബോൾ ലോകം പ്രതിസന്ധി നേരിടുന്ന സമയത്താണ് ഫുട്‌ബോൾ പ്രേമികൾ വീഡിയോ ഏറ്റെടുത്തത്
കൊമ്പുകൊണ്ട് ബോള്‍ തട്ടി ഗോള്‍ വല കുലുക്കി, ശേഷം ഗോളടിച്ചതിന്‍റെ സന്തോഷത്തില്‍ ഗ്രൗണ്ടില്‍ തുള്ളിച്ചാടി...ഒരു മാനിന്‍റെ വീഡിയോയാണ് ട്വിറ്ററില്‍ വൈറലാവുന്നത്. 2019ല്‍ പുറത്തിറങ്ങിയ വീഡിയോ ട്വിറ്ററില്‍ വീണ്ടും പ്രത്യക്ഷപ്പെട്ടപ്പോള്‍ വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. കൗതുകത്തോടെ വീഡിയോ കണ്ടവരുടെയും റീട്വീറ്റ് ചെയ്തവരുടെയും എണ്ണം മണിക്കൂറുകള്‍ക്കകം ആയിരങ്ങള്‍ കടന്നു.
No big deal; just a deer scoring a goal then celebrating... 😮 pic.twitter.com/AKhGIKSDF7
— Steve Stewart-Williams (@SteveStuWill) December 16, 2021
നിലവില്‍ എണ്‍പത്തി ഒന്നായിരത്തില്‍പരം ആളുകളാണ് വീഡിയോ ലൈക്ക് ചെയ്തത്. പതിനാലായിരത്തോളംപേര്‍ റീ ട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ഫുട്ബോൾ ലോകം പ്രതിസന്ധി നേരിടുന്ന സമയത്താണ് ഫുട്ബോള്‍ പ്രേമികള്‍ ഈ പഴയ വീഡിയോ വീണ്ടും ഏറ്റെടുത്തത്. ഇംഗ്ലണ്ടിൽ, ഈ ആഴ്ച ഷെഡ്യൂൾ ചെയ്ത 10 പ്രീമിയർ ലീഗ് മത്സരങ്ങളിൽ അഞ്ചെണ്ണമാണ് കോവിഡ് കാരണം മാറ്റിവച്ചത്.
ബ്രെന്‍റ്ഫോഡിനെതിരെ നടക്കേണ്ട മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ മത്സരം നേരത്തെ മാറ്റിവെച്ചിരുന്നു. യുണൈറ്റഡ് ഉള്‍പ്പടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീമുകളില്‍ 42 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലായിരുന്നു തീരുമാനം. യുണൈറ്റഡ്, ടോട്ടനം ഹോട്സ്പര്‍, ലെസ്റ്റര്‍ സിറ്റി, ബ്രൈട്ടന്‍, ആസ്റ്റന്‍ വില്ല ടീമുകളിലെ താരങ്ങള്‍ക്കും അധികൃതർക്കുമായിരുന്നു കോവിഡ് സ്ഥിരീകരിച്ചത്.
സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡിന്റെ താരങ്ങള്‍ക്കിടയിലും കോവിഡ് പടരുന്നതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഗാരത് ബെയ്ല്‍, മാര്‍കോ അസെന്‍സിയോ, ആന്‍ഡ്രി ലുനിന്‍, റോഡ്രിഗോ എന്നിവര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. സഹപരിശീകന്‍ ഡേവിഡ് ആന്‍സെലോട്ടിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ ലൂക്കാ മോഡ്രിച്ച്, മാര്‍സലോ എന്നീ താരങ്ങള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.