World
ചാൾസ് രാജാവാകുമ്പോൾ ഭാര്യ കാമില രാജ്ഞിയെന്നറിയപ്പെടണം: എലിസബത്ത് രാജ്ഞി
World

ചാൾസ് രാജാവാകുമ്പോൾ ഭാര്യ കാമില രാജ്ഞിയെന്നറിയപ്പെടണം: എലിസബത്ത് രാജ്ഞി

Web Desk
|
10 Feb 2022 2:59 PM GMT

രാജ്ഞിയുടെ 70ാം ഭരണവാർഷികത്തോടനുബന്ധിച്ചുള്ള സന്ദേശത്തിലാണ് രാജ്ഞി തന്റെ ആഗ്രഹം പങ്കുവെച്ചത്

തന്റെ കാലശേഷം മകൻ ചാൾസ് രാജകുമാരൻ ബ്രിട്ടനിലെ രാജാവാകുമ്പോൾ, അദ്ദേഹത്തിന്റെ ഭാര്യ കാമിലയെ രാജ്ഞിയെന്നറിയപ്പെടണമെന്ന് എലിസബത്ത് രാജ്ഞി. രാജ്ഞിയുടെ 70ാം ഭരണവാർഷികത്തോടനുബന്ധിച്ചുള്ള സന്ദേശത്തിലാണ് രാജ്ഞി തന്റെ ആഗ്രഹം പങ്കുവെച്ചത്. അതുകൊണ്ട് തന്നെ കാമിലയ്ക്ക് 'ക്വീൻ കൊൻസൊറ്റ്' (രാജപത്നി) പദവി രാജ്ഞി മുൻകൂട്ടി നൽകി.

ചാള്‍സ് രാജാവാകുമ്പോള്‍, രാജകുമാരി എന്നാകും കാമില അറിയപ്പെടുക എന്നാണ് നേരത്തെ കരുതിയിരുന്നത്. എന്നാല്‍ ഇക്കാര്യത്തിലാണ് രാജ്ഞി ഇപ്പോള്‍ വ്യക്തത വരുത്തിയിരിക്കുന്നത്. ജനങ്ങള്‍ തനിക്ക് നല്‍കിയ പിന്തുണ, രാജാവാകുമ്പോള്‍ ചാള്‍സിനും കാമിലയ്ക്കും നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായി രാജ്ഞി പറഞ്ഞു.

ചാള്‍സിന്റെ ആദ്യഭാര്യ ഡയാന രാജകുമാരിയുടെ മരണത്തിന് പിന്നാലെ 2005-ലാണ് ചാള്‍സും കാമിലയും വിവാഹിതരായത്. 'ഡച്ചസ് ഓഫ് കോണ്‍വാള്‍' എന്നാണ് നിലവില്‍ കാമില അറിയപ്പെടുന്നത് ചാൾസ് രാജാവാകുമ്പോൾ കാമിലയെ 'പ്രിൻസസ് കൊൻസൊറ്റ്' എന്നു വിളിക്കാനായിരുന്നു അന്നത്തെ തീരുമാനം. ബ്രിട്ടിഷ് രാജകുടുംബത്തിന്റെ മുഖ്യധാരയിൽത്തന്നെ കാമില‌യ്ക്ക് സ്ഥാനം ഉറപ്പിച്ചു നൽകുന്നതാണ് എലിസബത്ത് രാജ്ഞിയുടെ പ്രഖ്യാപനം.

95 വയസ്സുള്ള രാജ്ഞി അധികാരത്തിലേറിയിട്ട് ഫെബ്രുവരി 6ന് 70 വര്‍ഷം തികഞ്ഞു . ഇതൊടെ ഏറ്റവും കൂടുതല്‍ കാലം ഭരിച്ച ബ്രിട്ടീഷ് രാജ്ഞി എന്ന പദവിയും എലിസബത്ത് രാജ്ഞിക്ക് സ്വന്തമായി.

Similar Posts