ബ്രസീലിൽ പാർലമെന്റ് ആക്രമിച്ചത് മുൻ പ്രസിഡന്റിന്റെ അനുയായികൾ; ആരാണ് ജെയർ ബോൾസനാരോ?
|ബോൾസനാരോയെ തോൽപ്പിച്ച് ജനുവരി ഒന്നിനാണ് ഇടതുപക്ഷ നേതാവായ ലുല ഡിസിൽവ ബ്രസീലിന്റെ പുതിയ പ്രസിഡന്റായി ചുമതലയേറ്റത്.
തീവ്ര വലതുപക്ഷ നേതാവാവും മുൻ പ്രസിഡന്റുമായ ജെയർ ബോൾസനാരോയുടെ അനുയായികളാണ് ബ്രസീലിന് കലാപത്തിന് ശ്രമിച്ചത്. പാർലമെന്റും സുപ്രീം കോടതിയും ആക്രമിച്ച ബോൾസനാരോ അനുകൂലികൾ പ്രസിഡന്റ് ലുല ഡസിൽവയുടെ കൊട്ടാരത്തിലേക്ക് ഇരച്ചുകയറാനും ശ്രമിച്ചു. തിരഞ്ഞെടുപ്പിൽ ക്രമക്കേടുകൾ നടന്നെന്നും സൈന്യം ഭരണം ഏറ്റെടുക്കണമെന്നുമാണ് ആക്രമികളുടെ പ്രധാന ആവശ്യം.
ബോൾസനാരോയെ തോൽപ്പിച്ച് ജനുവരി ഒന്നിനാണ് ഇടതുപക്ഷ നേതാവായ ലുല ഡിസിൽവ ബ്രസീലിന്റെ പുതിയ പ്രസിഡന്റായി ചുമതലയേറ്റത്. ലുലക്ക് 50.9 ശതമാനം വോട്ട് ലഭിച്ചപ്പോൾ ബോൾസനാരോക്ക് കിട്ടിയത് 49.1 ശതമാനം വോട്ട് മാത്രമാണ്.
2018 ൽ ബോൾസനാരോ പ്രസിഡന്റായതുമുതൽ ബ്രസീലിന്റെ രാഷ്ട്രീയചിത്രം തലമേൽ മറിയുകയായിരുന്നു. സ്ത്രീകൾ, സ്വവർഗ്ഗാനുരാഗികൾ, വിദേശികൾ, തദ്ദേശീയ സമൂഹങ്ങൾ, കറുത്തവംശജർ എന്നിവയ്ക്കെതിരെയുള്ള ബോൾസനാരോയുടെ അതിരുകടന്ന വിമർശനങ്ങൾ ബ്രസീൽ ജനങ്ങളെ ഭിന്നചേരികളിലാക്കി. ''നമുക്ക് ഏകാധിപത്യമാണ് നല്ലത് '' ജനാധിപത്യത്തെക്കുറിച്ചുള്ള ചോദ്യത്തിനുള്ള മറുപടിയായി ഒരിക്കൽ ബോൾസനാരോ പറഞ്ഞു. 1964-1985 ലെ സൈനിക ഭരണകൂടത്തെക്കുറിച്ച് ഗൃഹാതുരമായി സംസാരിക്കുകയും തന്റെ സർക്കാരിൽ പട്ടാള ഉദ്ദ്യോഗസ്ഥർക്ക് മതിയായ പ്രാതിനിധ്യം വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു ബോൾസനാരോ. ബോൾസനാരോയുടെ നിലപാടുകൾക്ക് ഡോണൾഡ് ട്രപിനോട് സാമ്യതയുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷർ വിലയിരുത്തുന്നു. കലാപ നീക്കക്കളെ തള്ളിപ്പറഞ്ഞെങ്കിലും ബോൾസനാരോയുടെ മുന്‍കാല പ്രസ്താവനകള്‍ ഇപ്പോഴത്തെ അക്രമപ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്നിട്ടുണ്ടെന്ന് ആര്‍ക്കും നിഷേധിക്കാനാവില്ല.
അഭയാർഥികൾ
"ബ്രസീൽ ആവശ്യത്തിന് പ്രശ്നങ്ങൾ ഇപ്പോൾ തന്നെയുണ്ട്. അപ്പോഴാണ് പുതിയ മാലിന്യങ്ങൾ പൊങ്ങിവരുന്നത്."
സ്വവർഗ്ഗാനുകൂലികൾ
"ഒരു സ്വവർഗാനുരാഗിയായ മകനെ സ്നേഹിക്കാൻ എനിക്കാവില്ല. ഞാൻ ഒരു കപടനാട്യക്കാരനാകാൻ പോകുന്നില്ല: മീശയുള്ള ഒരാളുമായി എന്നെ കാണാൻ വരുന്നതിനേക്കാൾ നല്ലത് എന്റെ മകൻ അപകടത്തിൽ മരിച്ചു കാണാനാണ് ഞാൻ ആഗ്രഹിക്കുന്നത്".
"സ്വവര്‍ഗ്ഗാനുരാഗത്തിനെതിരെ പോരാടുകയോ വിവേചനം കാണിക്കുകയോ ചെയ്യില്ല, പക്ഷേ രണ്ട് പുരുഷന്മാർ തെരുവിൽ പരസ്പരം ചുംബിക്കുന്നത് കണ്ടാൽ ഞാൻ അവരെ തല്ലിക്കൊല്ലും.'' (ഒക്ടോബർ 2002)
"ഞങ്ങൾ ബ്രസീലുകാർക്ക് സ്വവർഗാനുരാഗികളെ ഇഷ്ടമല്ല." (2013)
"[സ്വവർഗ്ഗാനുരാഗികൾ] ദേവന്മാരാണോ? ... ഒരാൾ തന്റെ വിസർജ്ജന അവയവവുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതുകൊണ്ട്, അത് അവനെ മറ്റൊരെക്കാളും മികച്ചവനാക്കില്ല." (ഫെബ്രുവരി 2014)
ജനാധിപത്യവും ഏകാധിപത്യവും
"വോട്ടെടുപ്പിലൂടെ നിങ്ങൾ ഒരിക്കലും രാജ്യത്ത് ഒരു മാറ്റവും വരുത്തുന്നില്ല. ഒന്നുമില്ല. തീർത്തും ഒന്നുമില്ല. ഒരു ആഭ്യന്തരയുദ്ധം ആരംഭിക്കുകയും സൈനിക ഭരണകൂടത്തിന്റെ പണി ഞങ്ങൾ എടുക്കുകയും ചെയ്യുമ്പോൾ മാത്രമേ കാര്യങ്ങൾ മാറൂ. ഏകദേശം 30,000 പേരെ കൊല്ലപ്പെടുന്നു... അവരെ കൊല്ലുന്നു! ഒന്നുരണ്ട് നിരപരാധികൾ മരിക്കുമെന്നത് ശരിയാണ്". (മേയ് 1999)
"ഞാൻ ഒരു സ്വേച്ഛാധിപത്യത്തെ അനുകൂലിക്കുന്നു ... ഈ നിരുത്തരവാദപരമായ ജനാധിപത്യം കൊണ്ട് ഒരിക്കലും ഗുരുതരമായ ദേശീയ പ്രശ്നങ്ങൾ പരിഹരിക്കില്ല." (1992)
മനുഷ്യാവകാശങ്ങൾ
"ഞാൻ പീഡനങ്ങളെ അനുകൂലിക്കുന്നു." (മേയ് 1999)
"ബ്രസീലിയൻ ജയിലുകൾ അതിശയകരമായ സ്ഥലങ്ങളാണ് ... ആളുകൾക്ക് അവരുടെ പാപങ്ങൾക്ക് പിഴയൊടുക്കാനുള്ള സ്ഥലമാണ് ജയിൽ അല്ലാത സുഖജീവിതത്തിനുള്ളതല്ല. ബലാത്സംഗം ചെയ്യുകയും തട്ടിക്കൊണ്ടുപോകുകയും കൊല്ലുകയും ചെയ്യുന്നവർ ജയിലുകളിൽ അനുഭവിക്കണം." (ഫെബ്രുവരി 2014)
"ഈ തെണ്ടികൾക്ക് [ക്രിമിനലുകൾക്ക്] നല്ല ജീവിതം നൽകാൻ നമ്മൾ ബാധ്യസ്ഥരാണോ? അവർ അവരുടെ ജീവിതകാലം മുഴുവൻ സുഖിക്കുന്നു, നമുക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. എന്നിട്ട് ജലിയിൽ നാമവർക്ക് നല്ല ജീവിതം നൽകണമെന്നോ, ഒരിക്കലും നടക്കില്ല, ഫുൾ സ്റ്റോപ്പ്. അത്രയേയുള്ളൂ, നാശം!" (ഫെബ്രുവരി 2014)
സ്ത്രീകൾ
"എനിക്ക് അഞ്ച് കുട്ടികളുണ്ട്. അവരിൽ നാല് പേർ പുരുഷന്മാരാണ്, എന്നാൽ എനിക്ക് ഒരു നിമിഷം ബലഹീനത ഉണ്ടായപ്പോൾ പിറന്നത് പെൺകുട്ടിയാണ്" (ഏപ്രിൽ, 2017)
"ഞാൻ നിന്നെ ബലാത്സംഗം ചെയ്യില്ല, കാരണം നിങ്ങൾ അത് അർഹിക്കുന്നില്ല." (ഡിസംബർ 2014, രാഷ്ട്രീയക്കാരിയായ മരിയ ഡോ റൊസാരിയോയോട് പറഞ്ഞത്).
വംശീയത
''[എന്റെ മക്കൾ കറുത്ത സ്ത്രീകളുമായി ഡേറ്റ് ചെയ്യുകയോ സ്വവർഗ്ഗാനുരാഗിയോ ആയി മാറുകയോ ചെയ്തില്ല. എന്റെ കുട്ടികൾ വളരെ നന്നായി വളർന്നു." (മാർച്ച് 2011)
"ഞാൻ ക്വിലോംബോ [ഓടിപ്പോയ അടിമകളുടെ പിൻഗാമികൾ സ്ഥാപിച്ച സെറ്റിൽമെന്റ്] സന്ദർശിക്കാൻ പോയി. അവിടെയുള്ള ഏറ്റവും ഭാരം കുറഞ്ഞ ആഫ്രോഡസെൻഡന്റിന് ഏഴ് അരോബകൾ [100 കിലോഗ്രാമിൽ കൂടുതൽ] ഭാരം ഉണ്ടായിരുന്നു. അവർ ഒന്നും ചെയ്യുന്നില്ല. അവര്‍ ഇനി പ്രസവിക്കാൻ പോലും നല്ലതാണെന്ന് ഞാൻ കരുതുന്നില്ല." (ഏപ്രിൽ 2017)