World
മകൾക്ക് വാക്‌സിൻ നൽകില്ല; വിവാദ പ്രസ്താവനയുമായി വീണ്ടും ബ്രസീൽ പ്രധാനമന്ത്രി ബോൽസനാരോ
World

''മകൾക്ക് വാക്‌സിൻ നൽകില്ല''; വിവാദ പ്രസ്താവനയുമായി വീണ്ടും ബ്രസീൽ പ്രധാനമന്ത്രി ബോൽസനാരോ

Web Desk
|
28 Dec 2021 1:00 PM GMT

കുട്ടികളിൽ കോവിഡ് മരണം കുറവാണെന്നതിനാൽ അവർക്ക് വാക്‌സിനേഷൻ നൽകേണ്ട അടിയന്തര സാഹചര്യമില്ലെന്നുള്ള ബ്രസീൽ ആരോഗ്യമന്ത്രിയുടെ പ്രസ്താവനയും ഏറെ വിവാദമായിരുന്നു

വാക്‌സിൻ വിരുദ്ധ നിലപാടിലുറച്ച് ബ്രസീൽ പ്രസിഡന്റ് ജെയ്ർ ബോൽസനാരോ. 11കാരിയായ മകൾക്ക് കോവിഡ് വാക്‌സിൻ നൽകില്ലെന്ന് ബോൽസനാരോ വ്യക്തമാക്കി. വാക്‌സിൻ വിരുദ്ധ നയങ്ങളിൽ വ്യാപക വിമർശനങ്ങളുയരുന്നതിനിടെയാണ് ബ്രസീൽ പ്രസിഡന്‍റ് പുതിയ പ്രസ്താവനയുമായി രംഗത്തെത്തുന്നത്. വാക്‌സിൻ നല്‍കേണ്ട തോതില്‍ കോവിഡ് കാരണം വ്യാപകമായി കുട്ടികൾ മരിക്കുന്നില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.

കുട്ടികളിൽ കോവിഡ് മരണം കുറവാണെന്നതിനാൽ അവർക്ക് വാക്‌സിൻ നൽകേണ്ട അടിയന്തര സാഹചര്യമില്ലെന്നുള്ള ബ്രസീൽ ആരോഗ്യമന്ത്രി മാഴ്‌സെലോ കൈ്വറോഗോയുടെ പ്രസ്താവന ഏറെ വിവാദമായിരുന്നു. വിഷയം മാഴ്‌സെലോയുമായി ചർച്ച ചെയ്തിട്ടുണ്ടെന്ന് ജെയ്ർ ബോൽസനാരോ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു. കുട്ടികൾക്ക് എങ്ങനെയാണ് വാക്‌സിൻ നൽകേണ്ടതെന്നതിനെക്കുറിച്ച് മന്ത്രി പ്രത്യേക കുറിപ്പ് പുറത്തിറക്കും. ഇക്കാര്യത്തിൽ കോടതി ഇടപെടലുണ്ടാകില്ലെന്നാണ് പ്രതീക്ഷ. എന്റെ മകൾക്ക് വാക്‌സിൻ നൽകുന്നില്ലെന്ന കാര്യം വ്യക്തമാക്കുകയാണെന്നും ബ്രസീൽ പ്രധാനമന്ത്രി അറിയിച്ചു.

അഞ്ചുമുതൽ 11 വരെ പ്രായമുള്ള കുട്ടികൾക്ക് കോവിഡ് വാക്‌സിനേഷൻ നൽകാൻ ഈ മാസം ആദ്യത്തിൽ ബ്രസീൽ ആരോഗ്യ നിയന്ത്രണ വകുപ്പ് തീരുമാനിച്ചിരുന്നു. ഇതിനു പിറകെ തീരുമാനമെടുത്ത ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങൾ പുറത്തുവിടുമെന്ന് ജെയ്ർ ബോൽസനാരോ പ്രതികരിക്കുകയും ചെയ്തു. കുട്ടികൾക്കു വാക്‌സിന് നൽകുന്നതിന് രാജ്യത്തെ ഭൂരിഭാഗവും അനുകൂലമാണെങ്കിലും ബൊൽസനാരോ അനുയായികൾ തുടക്കം തൊട്ടെ കടുത്ത എതിർപ്പുമായി രംഗത്തുണ്ട്.

Summary: Brazilian President Jair Bolsonaro will not vaccinate his 11-year-old daughter against Covid-19

Similar Posts