ലോകത്തെ ഏറ്റവും പ്രായം കൂടിയ ബഹിരാകാശ യാത്രികനെന്ന റെക്കോർഡ് ഇനി വില്യം ഷാട്‌നർക്ക് സ്വന്തം
|ക്ലാസിക് ടി.വി പരമ്പരയായ സ്റ്റാർ സ്‌ട്രൈക്കിലൂടെ പ്രസിദ്ധനായ വില്യം ഷാട്‌നർ കഴിഞ്ഞ ദിവസമാണ് ബഹിരകാശയാത്ര നടത്തി തിരിച്ചെത്തിയത്
ലോകത്തെ ഏറ്റവും പ്രായം കൂടിയ ബഹിരാകാശ യാത്രികനെന്ന റെക്കോർഡ് ഇനി നടൻ വില്യം ഷാട്‌നർക്ക് സ്വന്തം. ക്ലാസിക് ടി.വി പരമ്പരയായ സ്റ്റാർ സ്‌ട്രൈക്കിലൂടെ പ്രസിദ്ധനായ വില്യം ഷാട്‌നർ കഴിഞ്ഞ ദിവസമാണ് ബഹിരകാശയാത്ര നടത്തി തിരിച്ചെത്തിയത്. ഇതോടെ 90 കാരനായ ഷാട്‌നർ ബഹിരാകാശത്ത് എത്തുന്ന ഏറ്റവും പ്രായം കൂടിയ മനുഷ്യനെന്ന റെക്കോർഡ് തന്‍റെ പേരിലാക്കി. മൂന്ന് മാസം മുമ്പ് 82 കാരനായ ഓൾഡ് വാലി ഫങ്ക് കുറിച്ച റെക്കോർഡാണ് ഷാട്‌നർ മറികടന്നത്.
ബ്ലൂ ഒറിജിൻ കമ്പനിയുടെ പേടകമായ ന്യൂ ഷെപ്പേർഡിലാണ് ഷാട്‌നർ ബഹിരാകാശത്തെത്തിയത്. യാത്രയിൽ ഷാട്‌നർക്കൊപ്പം നാസ എഞ്ചിനീയർ ക്രിസ് ബോഷ്വാസിൻ, ബ്ലൂ ഒറിജിൻ വൈസ്പ്രസിഡണ്ട് ഓഡ്രി പവേഴ്‌സ്, സംരഭകൻ ഗ്ലെൻ ജി വ്രൈസ് എന്നിവരുമുണ്ടായിരുന്നു. അരമണിക്കൂർ നീണ്ട യാത്രക്ക് ശേഷം ന്യൂ ഷെപ്പേർഡ് ഭൂമിയിൽ തിരിച്ചെത്തി.
മറക്കാനാവാത്ത അനുഭവമാണ് നിങ്ങളെനിക്ക് സമ്മാനിച്ചത് എന്നും വൈകാരികമായ ഒരവസ്ഥയിലാണ് താൻ ഇപ്പോള്‍ എന്നും വില്യം ഷാട്‌നർ പറഞ്ഞു. സ്റ്റാർ സ്‌ട്രൈക്ക് പരമ്പരയിൽ ക്യാപ്റ്റൻ കിർക്കായി വേഷമിട്ട ഷാട്‌നർ പരമ്പരയിൽ നിരവധി തവണ ബഹിരാകാശത്ത് സഞ്ചരിക്കുന്നുണ്ട്. എന്നാൽ ഇതാദ്യമായാണ് ഷാട്‌നർ നേരിട്ട് ബഹിരാകാശത്ത് സഞ്ചരിക്കുന്നത്.