World
നാലാം തരംഗം; ജർമനിയിൽ കോവിഡ് കേസുകൾ കുതിച്ചുയരുന്നു
World

നാലാം തരംഗം; ജർമനിയിൽ കോവിഡ് കേസുകൾ കുതിച്ചുയരുന്നു

Web Desk
|
5 Nov 2021 3:24 PM GMT

കഴിഞ്ഞ ഏതാനും ആഴ്ചകളായി രാജ്യത്തെ പ്രതിദിന കോവിഡ് കേസുകൾ കുത്തനെ ഉയരുകയാണ്.

ജർമനിയിൽ കോവിഡ് കേസുകൾ കുതിച്ചുയരുന്നു. യൂറോപ്പിൽ നാലാം തരംഗം ആഞ്ഞടിക്കവേയാണ് ജർമ്മനിയിൽ കോവിഡ് കേസുകൾ ഉയരുന്നത്. രാജ്യം മറ്റൊരു ലോക്ക്ഡൗണിലേക്ക്‌ പോകേണ്ടി വരുമെന്ന ആശങ്ക വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ പങ്കുവെച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 37,120 പുതിയ കോവിഡ് കേസുകളാണ് ജർമനി റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് റിപ്പോർട്ട് ചെയ്തതിന് ശേഷം രാജ്യത്തെ ഏറ്റവും വലിയ പ്രതിദിന കണക്കാണ് ഇത്. രാജ്യത്ത് നാലാം തരംഗം അസാധരണമാം വിധത്തില്‍ ആഞ്ഞടിക്കുകയാണെന്ന് ആരോഗ്യമന്ത്രി ജെന്‍സ് സ്പാന്‍ പറഞ്ഞു. കഴിഞ്ഞ ഏതാനും ആഴ്ചകളായി രാജ്യത്തെ പ്രതിദിന കോവിഡ് കേസുകൾ കുത്തനെ ഉയരുകയാണ്. ഇതുവരെ 67 ശതമാനം ജനങ്ങള്‍ മാത്രമാണ് രാജ്യത്ത് വാക്‌സിന്‍ സ്വീകരിച്ചിട്ടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് കോവിഡ് വാക്‌സിന്‍ വിതരണം മന്ദഗതിയിലായതാണ് കോവിഡ് കേസുകള്‍ വര്‍ധിക്കാന്‍ കാരണമായതെന്നും മന്ത്രി അഭിപ്രായപ്പെട്ടു. വാക്‌സിന്‍ വിതരണം പൂര്‍ത്തിയാക്കത്തതിനാലാണ് രാജ്യത്ത് ഇപ്പോള്‍ കോവിഡ് അതിവേഗം വ്യാപിക്കുന്നത്. ജര്‍മനിയുടെ ചില മേഖലകളില്‍ ഇതിനോടകം തീവ്രപരിചരണ വിഭാഗങ്ങള്‍ നിറഞ്ഞുകവിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

Related Tags :
Similar Posts